എട്ടു പ്രമുഖര്‍കൂടി അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നു
Tuesday, October 13, 2015 12:12 AM IST
ന്യൂഡല്‍ഹി: കന്നഡ സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ വധം, ദാദ്രി കൊലപാതകം തുടങ്ങിയ അക്രമസംഭവങ്ങളിലും രാജ്യത്ത് അസഹിഷ്ണുത വളരുന്നതിലും പ്രതിഷേധിച്ച് എട്ട് സാഹി ത്യ-കലാ പ്രവര്‍ത്തകര്‍ അവാര്‍ഡു കള്‍ തിരിച്ചുനല്‍കി.

ഇന്നലെ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് തിരിച്ച് നല്‍കാന്‍ തീരുമാനിച്ച ആറ് സാഹിത്യകാരന്മാര്‍- മംഗലേഷ് ദാബ്രല്‍, രാജേഷ് ജോഷി-ഹിന്ദി, ഗുലാം നബി ഖയാല്‍-കാഷ്മീരി, ശ്രീനാഥ് ഡി.എന്‍-കന്നഡ, വാര്യം സന്ധു, ജി.എന്‍. രംഗനാഥറാവു, ഗുജറാത്തിലെ പ്രമുഖ കവി അനില്‍ ജോ ഷി എന്നിവരാണ്. നേരത്തെ 16 സാഹിത്യകാരന്മാര്‍ അവാര്‍ഡ് ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.ഇതേസമയം, തിയറ്റര്‍ കലാകാരിയായ മായാ കൃഷ്ണ റാവു സംഗീത നാടക അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചു. മുംബൈയില്‍ ഉറുദു സാഹിത്യകാരനായ റഹ്മാന്‍ അബ്ബാസ് മഹാരാഷ്ട്ര സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡ് തിരിച്ചുനല്‍കി.


ഇതിനിടെ, സാഹിത്യ അക്കാഡമിയുടെ അടിയന്തര നിര്‍വാഹകസമിതിയോഗം ഈമാസം 23ന് ചേരാന്‍ തീരുമാനിച്ചു.

രാജ്യത്ത് വര്‍ധിക്കുന്ന വിഭാഗീയതയ്ക്കെതിരേ പ്രതിഷേധിച്ചുകൊണ്ട് നിരവധി സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.