വര്‍ഗീയഛായയുള്ള സംഭവങ്ങളില്‍ ആശങ്കയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം
വര്‍ഗീയഛായയുള്ള സംഭവങ്ങളില്‍ ആശങ്കയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Tuesday, October 6, 2015 12:37 AM IST
ന്യൂഡല്‍ഹി: ദാദ്രി സംഭവത്തിനു പ്രാമുഖ്യം നല്‍കാതെ രാജ്യത്ത് വര്‍ഗീയ ഛായയുളള സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ദാദ്രി സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ കേന്ദ്ര ആഭ്യന്ത രമന്ത്രി പുറത്തിറക്കിയ പ്രസ്താവ നയില്‍ ക്രമസമാധാനം പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണു വ്യക്തമാക്കുന്നത്. എ ന്നാല്‍, രാജ്യത്ത് ദാദ്രിയിലേതു പോലെ വര്‍ഗീയഛായ കലരുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത് നിര്‍ഭാഗ്യകരമാണെന്നും രാജ്നാഥ് സിംഗിന്റെ പ്രസ്താവനയില്‍ ആശങ്കപ്പെടുന്നു.

മത വിശ്വാസത്തെയും വൈകാരികതെയും മുറിപ്പെടുത്തുകയോ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുകയോ ചെയ്യുന്ന സംഭവങ്ങളിന്‍മേല്‍ കര്‍ശന നടപടിയെടുക്ക ണമെന്ന് സംസ്ഥാന സര്‍ക്കാരുക ള്‍ക്ക് ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ദാദ്രിയില്‍ ഗോവധം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവം അപകടമാണെന്നും അതില്‍ വര്‍ഗീയത കലര്‍ത്തേണ്ട കാര്യമില്ലെന്നുമാണ് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ബിജെപിയും ഇക്കാര്യത്തില്‍ ഇതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.