രാജീവ്ഗാന്ധിസര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1987ല്‍ സൈന്യം നീക്കം നടത്തിയെന്നു വെളിപ്പെടുത്തല്‍
രാജീവ്ഗാന്ധിസര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1987ല്‍  സൈന്യം നീക്കം നടത്തിയെന്നു വെളിപ്പെടുത്തല്‍
Monday, October 5, 2015 12:33 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1987ല്‍ സൈന്യം നീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. മൂന്നു പാരാ കമാന്‍ഡോ ബറ്റാലിയനുകളാ ണു ഡല്‍ഹിയിലേക്കു നീക്കം നടത്തി അട്ടിമറി ശ്രമം നടത്തിയതെന്നു മുന്‍ കരസേനാ കമാന്‍ഡര്‍ ലഫ്. ജനറല്‍ പി.എന്‍. ഹൂണ്‍ അണ്‍ ടോള്‍ഡ് ട്രൂ ത്ത്എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.

അന്നത്തെ സൈനികമേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവിയായ ലഫ്. ജനറല്‍ എസ്.എഫ്. റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടത്തിയതെന്നും ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ഗൂഢാലോചന യില്‍ പങ്കുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

1987 മേയ്-ജൂണ്‍ മാസങ്ങളില്‍ ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു മൂന്നു പാരാ കമാന്‍ഡോ ബാറ്റാലിയനുകളുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സൈനിക ആസ്ഥാനത്തു നിന്ന് തനിക്കു കത്ത് ലഭിക്കുന്നതെന്ന് ഹൂണ്‍ പറയുന്നു. ഇതില്‍ ഒന്നാം പാരാ കമാന്‍ഡോ വിഭാഗം പശ്ചിമകമാന്‍ഡിന്റെ കീഴിലായിരുന്നു. ഇതിനുപുറമേ ഉത്തര, ദക്ഷിണ കമാന്‍ഡുകളുടെ കീഴിലുള്ള ഒന്‍പത്, പത്ത് പാരാ കമാന്‍ഡോകളുടെ സേവനംകൂടി സൈ ന്യം ആവശ്യപ്പെ ട്ടു. ഈ കമാന്‍ഡോ വിഭാഗങ്ങളെ ജനറല്‍ എസ്. എഫ്. റോഡ്രിഗസിന്റെ കീഴില്‍ അണിനിരത്തണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, ഈ നീക്കത്തെക്കുറിച്ച് താന്‍ ഉടന്‍ രാജീവ്ഗാന്ധിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപി അറോറയെയും അറിയിച്ചു. ഈ സൈനിക നീക്കം രാജ്യത്തിനും രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയ്ക്കും എത്രമാത്രം അപകടകരമാണെന്നും രാജീവിനെ ധരിപ്പിച്ചു. തന്റെ അനുമതി കൂടാതെ കമാന്‍ഡോകളെ വിട്ടുകൊടുക്കരുതെന്നു പശ്ചിമ കമാന്‍ഡിന്റെ കീഴിലുള്ള ഡല്‍ഹി ഏരിയ കമാന്‍ഡിനോട് ഉത്തരവിട്ടെന്നും ഹൂണ്‍ അവകാശപ്പെടുന്നു. അന്നു രാജീവിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന വി.സി. ശുക്ളയ്ക്ക് ഈ നീക്കത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നെ ന്നും ശുക്ള പിന്നീട് തന്നെ ച ണ്ഡിഗഡില്‍ വ ന്നു കണ്ടിരുന്നെ ന്നും ‘ഗ്യാനി സെയില്‍സിംഗ് വേഴ്സസ് രാജീവ് ഗാന്ധി’എന്ന പേരിലുള്ള പത്താമത്തെ അധ്യായത്തില്‍ ഹൂണ്‍ പറയുന്നു.


രാജീവ്ഗാന്ധി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നായിരുന്നു രാഷ്ട്രപതി സെയില്‍സിംഗ് ആരോപിച്ചിരുന്നത്.

1987ല്‍ പഞ്ചാബ് ഗവര്‍ണര്‍ സിദ്ധാര്‍ഥ് ശങ്കര്‍ റേ ആതിഥേയത്വം വഹിച്ച റിട്ടയര്‍മെന്റ് പാര്‍ട്ടിയിലും ഗ്യാനി സെയില്‍സിംഗ് രാജീവിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 1984ലെ സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് അദ്ദേഹം ഉദാസീനനായിരുന്നുവെന്നും സിംഗ് പറഞ്ഞിരുന്നു.

എന്നാല്‍, രാജീവ് ഗാന്ധി സര്‍ക്കാരിനെതിരേ നടപടിയെടുക്കാന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗ് തയാറായിരുന്നില്ല. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നു സൈന്യത്തിന് അധികാരം കൈമാറുന്നതു ഭയപ്പെട്ടാണ് അതിനു മുതിരാതിരുന്നതെന്നും അതേസമയം രാജീവ് ഗാന്ധിയുമായി നല്ല ബന്ധത്തിലല്ലാതിരുന്ന ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശാനുസരണമാണു ഭരണം അട്ടിമറിക്കാന്‍ ശ്രമം നടന്നതെന്നും ഹൂണ്‍ പറയുന്നു. എയര്‍ മാര്‍ഷല്‍ രണ്‍ധീര്‍ സിംഗ്, കേണല്‍ കെ.എസ്. പഥക് തുടങ്ങിയവര്‍ ഹൂണിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞു രംഗത്തുവന്നിട്ടുണ്ട്.

1986നും 87നും ഇടയില്‍ സൈന്യം രാജസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ ബ്രാസ്സ്റാക്സിനെ ഹൂണ്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നാണ് ഇവര്‍ പറയുന്നത്. രാജ്യം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു ഇത്. ഹൂണിന്റെ വാദങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു സൈനിക അട്ടിമറി ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നുംഎയര്‍ മാര്‍ഷല്‍ രണ്‍ധീര്‍ സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.