പാചകവാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില കുറച്ചു
പാചകവാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില കുറച്ചു
Wednesday, September 2, 2015 11:01 PM IST
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനും വ്യോമയാന ഇന്ധനത്തിനും വില കുറച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 25.5 രൂപയാണു കുറച്ചത്. വ്യോമയാന ഇന്ധനത്തിന്റെ വില 11.7 ശതമാനവും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്.

ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 585 രൂപയായിരുന്നു നിരക്ക്. ഇത് 559.50 രൂപയായി കുറഞ്ഞു. ഇതു മൂന്നാം തവണയാണു സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറിനു ഡല്‍ഹിയില്‍ 417.82 രൂപയാണ് വില. ജനുവരി ഒന്നിനു 7520 രൂപ കിലോ ലിറ്ററിനു ഉണ്ടായിരുന്ന വ്യോമയാന നിരക്ക് 5469.12 രൂപയാക്കി നിജപ്പെടുത്തിയതായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ അറിയിച്ചു. പെട്രോളിനു രണ്ടു രൂപയും ഡീസലിന് 50 പൈസയും ഇന്നലെ കുറവു വരുത്തിയതിനു പിന്നാലെയാണ് സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനും വ്യോമയാന ഇന്ധനത്തിനും നിരക്കു കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.