ഷീന തന്റെ മകള്‍തന്നെയെന്നു സിദ്ധാര്‍ഥ ദാസ്
Wednesday, September 2, 2015 11:01 PM IST
മുംബൈ/കോല്‍ക്കത്ത: ഷീന ബോറ വധക്കേസില്‍ വിരലടയാള വിദഗ്ധരുടെ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കാനിരിക്കെ ഷീന(24) തന്റെ മകള്‍തന്നെയാണെന്നു വ്യക്തമാക്കിക്കൊണ്ടു സിദ്ധാര്‍ഥ ദാസ് ഇന്നലെ രംഗത്തെത്തി. ഇന്ദ്രാണിയെ താന്‍ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ല. പിതൃത്വം തെളിയാക്കാന്‍ തയാറാണെന്നും പരിശോധന ആവശ്യമായി വന്നാല്‍ സഹകരിക്കുമെന്നും പറഞ്ഞ അദ്ദേഹം, ഇന്ദ്രാണി എ ന്തും ചെയ്യാന്‍ മടിക്കാത്തവളാണെന്ന് അഭിപ്രായപ്പെട്ടു. ഷീനയെ കൊലപ്പെടുത്തിയത് ഇന്ദ്രാണി തന്നെയാണെന്നു തെളിഞ്ഞാല്‍ തൂക്കിലേറ്റണമെന്നും ദാസ് പറഞ്ഞു. 1986ല്‍ കോളജില്‍വച്ചാണ് ഇന്ദ്രാണിയെ കണ്ടുമുട്ടിയതും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതും. 1989ല്‍ തന്നോടൊപ്പമുള്ള ജീവിതം അവസാനിപ്പിച്ച് ഇന്ദ്രാ ണി വീടുവിട്ടിറങ്ങി. അന്നു തനിക്കു പറയത്ത ക്ക ജോലിയൊന്നുമില്ലായിരുന്നു. ഇന്ദ്രാണിയെ പിന്നീട് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. മാധ്യമ ങ്ങളിലൂടെയാണു ഷീന കൊല്ലപ്പെട്ട വിവരം അറിയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും ദാസ് കോല്‍ക്കത്തയില്‍ പറഞ്ഞു. ദുര്‍ഗാനഗറിലെ ദംദം വിമാനത്താവളത്തിനു സമീപമാണു ദാസും കുടുംബവും താമസിക്കുന്നത്. ഗോഹട്ടിയില്‍ താമസിച്ചിരുന്ന ഷീനയും മിഖായേലും തന്റെ മക്കളാണെന്നു ദാസ് പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.