ജൈനമതക്കാരുടെ സന്താര നിയമവിരുദ്ധമാണെന്ന വിധിക്കു സ്റേ
ജൈനമതക്കാരുടെ സന്താര നിയമവിരുദ്ധമാണെന്ന വിധിക്കു സ്റേ
Tuesday, September 1, 2015 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നിരാഹാരത്തിലൂടെ മരണം വരിക്കുന്ന ജൈന മതാചാരം സന്താര (സല്ലെഖാന) നിയമ വിരുദ്ധമാണെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റേ ചെയ്തു.

ആത്മഹത്യ പരമായ ക്രിമിനല്‍ കുറ്റമാണെന്നു വിലയിരുത്തിയാണു സന്താര നിയമ വിരുദ്ധമാണെന്നു രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചത്. ഉത്തരവ് സ്റേ ചെയ്ത ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനും രാജസ്ഥാന്‍ സര്‍ക്കാരിനും നോട്ടീസ് അയച്ചു.


രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ ജൈന മത വിശ്വാസികള്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. തങ്ങളുടെ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് മോക്ഷത്തിലേക്കുള്ള മാര്‍ഗം സ്വീകരിക്കുന്നതാണ് സന്താരയെന്നും അതിനെ ആത്മഹത്യയുടെ പട്ടികയില്‍ പെടുത്താനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.