അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം: ഒരാള്‍ മരിച്ചു
Wednesday, August 5, 2015 12:24 AM IST
ജമ്മു:അന്താരാഷ്ട്ര അതിര്‍ത്തി ക്കും ആര്‍എസ് പുര സെക്ടറിനും സമീപം പാക് സൈന്യം 17 ഔട്ട്പോസ്റുകള്‍ക്കു നേരേ വെടിവ യ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബിഎസ്എഫ് ജവാന്മാര്‍ തിരിച്ചും വെടിയുതിര്‍ത്തു. കനാഛക്, പര്‍ഗ്വാള്‍ മേഖലകളില്‍ ഷെല്ലാക്രമണം ഉണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഷെല്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു സഞ്ജയ്കുമാര്‍ (22) എന്ന യുവാവാണു കൊല്ലപ്പെട്ടത്. ഈ മാസം ഇതുവരെ എട്ടുതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെ, അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞുകയറ്റശ്രമവും ബിഎസ്എഫ് പരാജയപ്പെടുത്തി. നുഴഞ്ഞുകയറാനും ജവാന്മാരെ വധിക്കാനും തയാറായി നില്‍ക്കുന്ന രണ്ടു തീവ്രവാദികളെ കനാഛക് മേഖലയില്‍ കണ്െടത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.