ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കും: ഉമ്മന്‍ ചാണ്ടി
ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കും: ഉമ്മന്‍ ചാണ്ടി
Wednesday, August 5, 2015 12:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നാലുവരി പ്പാതയായി കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭൂമി ഏറ്റെടുക്കല്‍ നടപടികളാവും ഉടന്‍ ആരംഭിക്കുകയെന്നും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്െടന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതി പ്രദേശത്തേക്കു ദേശീയപാത ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ദേശീയപാത 17, 47 എന്നീ പാതകള്‍ നാലുവരിയായി വികസിപ്പിക്കുന്നതിലുള്ള അവ്യക്തത പരിഹരിക്കാനാണ് കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്.

സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്െടന്നും അതു പരിഹരിക്കുന്നതിനു വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ നിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന റവന്യു സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാത അഥോറിറ്റിയുടെ രണ്ട് പ്രതിനിധികളും സമിതിയിലുണ്ടാവും. വിഴിഞ്ഞം തുറമുഖത്തിനായി കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. ഇതു സംബന്ധിച്ച കുറിപ്പ് പ്രധാനമന്ത്രിയുടെ പരിഗണനയിലിരിക്കുകയാണെന്നും ഉടന്‍ തീരുമാനമെടുക്കുമെന്നും ഗഡ്കരി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകുന്നതു മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് അടക്കമുള്ള പ്രശ്നങ്ങളുണ്െടന്നു കണ്െടത്തിയതാണ്.


മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് അടക്കമുള്ളവയ്ക്കായി 128.4 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്െടന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്െട ന്നും മുഖ്യമന്ത്രി പറഞ്ഞു.

2005 വരെ ഭൂമി കൈവശം വച്ചവര്‍ക്ക് കൈവശാവകാശം ഉറപ്പാക്കാനുള്ള പുതിയ നിയമ ഭേദഗതി വിഷയത്തില്‍ നാല് ഏക്കര്‍ വരെയുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതാണെന്നു മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി. നാല് ഏക്കറില്‍ കൂടുതലുള്ളവര്‍ അത് തിരികെ നല്‍കണമെന്നായിരുന്നു ധാരണ.

എന്നാല്‍, ഇതു ഭൂമി കൈയേറിയവര്‍ക്ക് ബാധകമാകില്ലെന്നും തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവരെ ഇതുവരെ ഒഴിപ്പിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.