മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ ഗൂഢ അജന്‍ഡയെന്നു ചിദംബരം
മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ ഗൂഢ അജന്‍ഡയെന്നു ചിദംബരം
Friday, May 29, 2015 11:24 PM IST
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഭരണഘടനയ്ക്കു പുറത്തുള്ള അധികാരകേന്ദ്രമായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്.

ആര്‍എസ്എസിന്റെ രഹസ്യ അജന്‍ഡയാണു മോദി നടപ്പാക്കുന്നത്. കേന്ദ്രീകൃത ഭരണത്തിനു പുറത്തുള്ള ഭരണമാണു മോദിയുടെ രീതി. മുഖ്യമന്ത്രിയില്‍നിന്ന് ഇന്ത്യയുടെ “മുഖ്യമന്ത്രിയായി മോദി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ബിജെപി നേതാക്കള്‍ തീരുമാനം നടപ്പാക്കുന്നതിനുമുമ്പ് ആര്‍എസ്എസ് ആസ്ഥാനത്തേക്കാണ് ഓടുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.


പാര്‍ട്ടിയുടെ നയം നടപ്പാക്കുന്നതിലാണ് സോണിയ ഗാന്ധി ശ്രദ്ധപുലര്‍ത്തുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ അവര്‍ ഇടപെടാറില്ല. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സോണിയ ഇടപെട്ടതായി ഒരു സംഭവം ബിജെപിക്കു ചൂണ്ടിക്കാട്ടാമോ എന്നും ചിദംബരം വെല്ലുവിളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.