സല്‍മാന്‍ ശിക്ഷിക്കപ്പെട്ട വാഹനാപകടക്കേസ്: രേഖകള്‍ കത്തിനശിച്ചതായി സര്‍ക്കാര്‍
Friday, May 29, 2015 11:50 PM IST
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ട 2002ലെ വാഹനാപകടക്കേസുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ കത്തിനശിച്ചതായി വെളിപ്പെടുത്തല്‍. മന്ത്രാലയത്തിലുണ്ടായ തീപിടുത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചുവെന്നു മന്‍സൂര്‍ ദര്‍വേഷ് എന്ന വിവരാവകാശ പ്രവര്‍ത്തകനു സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന അഭിഭാഷകര്‍, സോളിസിറ്റര്‍മാര്‍, ലിഗല്‍ അഡ്വൈസര്‍മാര്‍ തുടങ്ങിയവര്‍ ആരൊക്കെ, ഇവരുടെ പ്രതിഫലം എത്രയായിരുന്നു എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് ദര്‍വേഷ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലൂടെ ആരാഞ്ഞത്.


2012 ജൂണ്‍ 21ന് മന്ത്രാലയത്തിലുണ്ടായ തീപിടിത്തത്തില്‍ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കത്തിനശിച്ചുവെന്നു മറുപടിയും നല്‍കി. കേസില്‍ കഴിഞ്ഞ ആറാം തീയതി സല്‍മാനെ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാം തീയതി ബോംബെ ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചതിനൊപ്പം ശിക്ഷ മരവിപ്പിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.