ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിന് യുഎസിന്റെ പ്രശംസ
Tuesday, April 21, 2015 12:07 AM IST
ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന ഇന്ത്യയുടെ പ്രവര്‍ത്തനം ലോകം മാതൃകയാക്കണമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ അന്തരീക്ഷത്തിനും ഭൌമപരിസ്ഥിതിക്കും ഹാനികരമായ ഹൈഡ്രോ-ഫ്ളുറോ-കാര്‍ബണുകളുടെ(എച്ച്എഫ്സി) ഉത്പാദനത്തെ തടയുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ഇന്ത്യ സ്വീകരിച്ച ന ടപടികളെ അദ്ദേഹം പ്രശംസിച്ചു. ജനുവരിയില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തി യെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.