നേതാജിയുടെ കുടുംബം പ്രധാനമന്ത്രിയെ കാണും
Tuesday, April 21, 2015 12:16 AM IST
കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ അടുത്തമാസം 17 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. നേതാജിയുമായി ബന്ധപ്പെട്ടു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമുള്ള രേഖകള്‍ പരസ്യപ്പെടുത്തണമെന്നു കൂടിക്കാഴ്ചയില്‍ അവര്‍ ആവശ്യപ്പെടും. പരസ്യമാക്കുന്ന രേഖകളിലെ വിവരങ്ങളെക്കുറിച്ചു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കും.


തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ കത്ത് നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായി നേതാജിയുടെ സഹോദരന്റെ പേരമകനായ ചന്ദ്രകുമാര്‍ ബോസ് അറിയിച്ചു.

മോദി ജര്‍മനിയിലെത്തിയ വേളയില്‍ സമാന ആവശ്യവുമായി നേതാജിയുടെ ജ്യേഷ്ഠസഹോദരന്റെ പേരമകനായ സൂര്യകുമാര്‍ ബോസ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.