സ്വന്തം തോക്കില്‍നിന്നു വെടിയേറ്റു ജവാന്‍ മരിച്ചു
Monday, January 26, 2015 12:49 AM IST
ജമ്മു: ജമ്മുകാശ്മീരിലെ ഉദ്ധംപൂരിലെ പട്ടാള ക്യാമ്പില്‍ ജവാന്‍ വെടിയേറ്റു മരിച്ചു. മുറിയില്‍ നിന്നു വെടിയൊച്ച കേട്ടു സഹപ്രവര്‍ത്തകര്‍ ഓടിക്കൂടിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ ഇയാളെ കണ്െടത്തുകയായിരുന്നു. ഇയാളുടെ സര്‍വീസ് റൈഫിളും സമീപത്തു നിന്നു കിട്ടി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്െടന്നു പട്ടാള ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.