കള്ളപ്പണം കൊണ്ടുവരാന്‍ ഒട്ടകങ്ങളെ തരാമെന്നു മോദിയോടു ലാലു
കള്ളപ്പണം കൊണ്ടുവരാന്‍ ഒട്ടകങ്ങളെ  തരാമെന്നു മോദിയോടു ലാലു
Tuesday, December 23, 2014 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിദേശത്തുനിന്നു കള്ളപ്പണം തിരിച്ചു കൊണ്ടുവരാന്‍ ഒട്ടകങ്ങളെ ഏര്‍പ്പാടു ചെയ്യണോ എന്നു പ്രധാനമന്ത്രിയോടു ലാലു പ്രസാദ് യാദവ്. വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം വിമാനത്തില്‍ ഇന്ത്യയിലേക്കു കൊണ്ടു വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒട്ടകങ്ങളെ ഏര്‍പ്പെടുത്തി തരാമെന്നായിരുന്നു ആര്‍ജെഡി നേതാവിന്റെ സഹായ വാഗ്ദാനം. ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലാലു. എല്ലാവരും കള്ളപ്പണം കൊണ്ടുവരുന്നതും കാത്തിരിക്കുകയാണ്. കുറച്ചു മാസങ്ങള്‍ കൂടി വേണമെങ്കില്‍ കാത്തിരിക്കാന്‍ ഇനിയും തയാറാണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചു ഭരിക്കാനാണു മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു.


അവര്‍ ട്വിറ്ററില്‍ ട്വീറ്റിക്കൊണ്േടയിരിക്കുകയാണ്. കള്ളപ്പണം സംബന്ധിച്ച് വാഗ്ദാനം പാലിക്കാന്‍ ബിജെപി പ്രചാരകനായ ബാബാ രാംദേവിന് ഒരു ട്വിറ്റര്‍ സന്ദേശം അയയ്ക്കാന്‍ തന്റെ മകന്‍ തേജസ്വിയോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും ലാലു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.