എ. സമ്പത്ത് എംപി ലോക്സഭയില്‍ കുഴഞ്ഞുവീണു
എ. സമ്പത്ത് എംപി ലോക്സഭയില്‍ കുഴഞ്ഞുവീണു
Tuesday, December 23, 2014 12:22 AM IST
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ എ. സമ്പത്ത് എംപി ലോക്സഭയില്‍ കുഴഞ്ഞു വീണു. ചുമയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സമ്പത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പാര്‍ലമെന്റിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടതിനെത്തുടര്‍ന്ന് സമ്പത്ത് ആശുപത്രി വിട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷമായിരുന്നു സംഭവം. സമ്പത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ തന്നെ ഡോക്ടര്‍ മന്ത്രിമാരായ ഹര്‍ഷ വര്‍ധനും ജിതേന്ദ്ര സിംഗും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. തുടര്‍ന്നു പത്ത് മിനിട്ടോളം സഭ നിര്‍ത്തിവച്ചു. പിന്നീട് സമ്മേളിച്ചപ്പോള്‍ അംഗങ്ങള്‍ക്ക് സമ്പത്തിനെ കാണുന്നതിനു വേണ്ടി സഭ നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു. എംപിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും വിശ്രമമില്ലാത്തതാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.