ഇഎസ്ഐ മെഡിക്കല്‍ കോളജുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശം
Tuesday, December 23, 2014 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇഎസ്ഐ കോര്‍പറേഷനു കീഴില്‍ ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്തു നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇഎസ്ഐ സേവനം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 28 ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്െടന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


പുതുവത്സര ഉത്സവ സീസണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴി 10 പ്രീമിയം സ്പെഷല്‍ ട്രെയിനും എട്ട് സ്പെഷല്‍ ട്രെയിനും ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ മുല്ലപ്പള്ളി രാമചന്ദ്രന്റെ മറ്റൊരു ചോദ്യത്തിനു മറുപടി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.