ഇന്ത്യയില്‍ 100 ശതമാനം പേരെയും ഹിന്ദുക്കളാക്കണമെന്നു തൊഗാഡിയ
ഇന്ത്യയില്‍ 100 ശതമാനം പേരെയും ഹിന്ദുക്കളാക്കണമെന്നു തൊഗാഡിയ
Tuesday, December 23, 2014 12:20 AM IST
ഭോപ്പാല്‍: ഇന്ത്യയുടെ ജനസംഖ്യയില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം ഇപ്പോഴത്തെ 82 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ക്കു കഴിയണമെന്നു വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. വിഎച്ച്പി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭോപ്പാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു തൊഗാഡിയ.

ബലം പ്രയോഗിച്ചോ വശീകരിച്ചോ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുന്നതു ഹിന്ദുക്കള്‍ക്കു സുരക്ഷിതമല്ല. ഹിന്ദുക്കളെ സംരക്ഷിക്കേണ്ട ബാധ്യത ഹിന്ദുത്വ സംഘടനകള്‍ക്കുണ്ട്. ജനസംഖ്യയില്‍ 82 ശതമാനത്തില്‍നിന്ന് 42 ശതമാനത്തിലേക്ക് ഹിന്ദുക്കളുടെ എണ്ണം താഴാന്‍ നാം ഒരിക്കലും അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ഹിന്ദുക്കളുടെ സ്വത്തും സ്ത്രീകളും സുരക്ഷിതരായിരിക്കില്ലെന്നും തൊഗാഡിയ പറഞ്ഞു.

ഹിന്ദു മതത്തില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തിരിച്ചു കൊണ്ടുവരണമെന്നു യോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. ഹജ്ജ് യാത്രയ്ക്ക് 22,000 രൂപ സബ്സിഡി നല്കുമ്പോള്‍, മഹാകാലേശ്വര്‍ യാത്രയ്ക്കു ഹിന്ദുകള്‍ക്ക് സബ്സിഡി ലഭിക്കുന്നുണ്േടായെന്നും തൊഗാഡിയ ചോദിച്ചു.

ഒരു ഹിന്ദുവിനെ പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഒരു പശുവിനെ ബലികഴിക്കുന്നു. ഇതിനര്‍ഥം രാജ്യത്തെ ഹിന്ദുകള്‍ക്ക് ഒരു വിലയുമില്ലെന്നാണ്. ഹിന്ദുക്കള്‍ക്കെതിരേയുള്ള ഏറ്റവും വലിയ ഗൂഢാലോചന യാണു ലൌ ജിഹാദ്. സവിതയെ സയീദ് വിവാഹം കഴിച്ചാല്‍ അവള്‍ സല്‍മയാകും. 100 ഹിന്ദു- മുസ്ലിം വിവാഹങ്ങളുടെ ഫലമായി 50 സാവിത്രിമാര്‍ സല്‍മമാരാകും. എന്നാല്‍, സല്‍മാന്‍ ഒരിക്കലും രാമന്‍ ആകില്ല. ഇതില്‍ ലൌ ഇല്ലെന്നും ജിഹാദ് മാത്രമാണുള്ളതെന്നും തൊഗാഡിയ പറഞ്ഞു.


2,000 വര്‍ഷം മുമ്പു ഹിന്ദുമതത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. തല്‍സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്നു ലോകത്ത് 100 കോടിക്കു പകരം 700 കോടി ഹിന്ദുക്കള്‍ ഉണ്ടാകുമായിരുന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മലേഷ്യ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊട്ടുകൂടായ്മ ഹിന്ദുയിസ ത്തിലെ വിഷമാണെന്നും ജാതിവ്യവസ്ഥകള്‍ ഇല്ലാതാക്കണമെന്നും ചടങ്ങിലെ പ്രസംഗകര്‍ പറഞ്ഞു. പട്ടിക്കും പൂച്ചയ്ക്കും കിടപ്പറ വരെ പ്രവേശനം അനുവദിക്കുന്നവര്‍ ജാതിയുടെ പേരില്‍ മനുഷ്യരെ തരംതിരിക്കുന്നതു ശരിയല്ല. ഭാരതത്തില്‍ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തോടെയാണു ജാതിവ്യവസ്ഥ നിലവില്‍ വന്നതെന്ന് ഒരു പ്രസംഗകന്‍ പറഞ്ഞു.

വളരെ കുറച്ചുപേര്‍ മാത്രമേ ഭീഷണിയെത്തുടര്‍ന്നു സ്വയം മതം മാറിയിട്ടുള്ളൂ. മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച പലരെയും വകവരുത്തുത്തി.വിസര്‍ജ്യം വാരുന്നതിലും നിന്ദ്യമാണു മതപരിവര്‍ത്തനമെന്നു മുന്‍ഗാമികള്‍ കുരുതിയിരുന്നതായും ചടങ്ങില്‍ സംബന്ധിച്ച ആര്‍എസ്എസ് നേതാവ് പറഞ്ഞു. മതപരിവര്‍ത്തനത്തിനെതിരേ നിലകൊണ്ടവരാണു മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനുമെന്നും ഈ മഹാന്മാരുടെ ഉദ്ദേശ്യമാണു വിഎച്ച്പി പിന്തുടരുന്നതെന്നും അദ്ദേഹം അവകാ ശപ്പെട്ടു. തങ്ങള്‍ ഹിന്ദുക്കളാണെന്നും ഹിന്ദുസ്ഥാന്‍ തങ്ങളുടേതാണെ ന്നും ഈ രാജ്യത്തിന്റെ അവകാശികള്‍ ഹിന്ദുക്കളാണെന്നും ആര്‍എസ്എസ് മുന്‍ പ്രചാരകും വിഎച്ച്പി ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ദിനേശ് ചന്ദ്ര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.