ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു
Tuesday, December 23, 2014 12:26 AM IST
രാമേശ്വരം: ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിലേര്‍പെട്ടെന്ന് ആരോപിച്ച് ലങ്കന്‍ നാവിക സേന അറസ്റ് ചെയ്ത 66 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ കോടതി വിട്ടയച്ചു. ഇവരില്‍ 27 പേര്‍ നാഗപട്ടണം സ്വദേശികളാണ്. പുതുക്കോട്ടയില്‍നിന്നു 19 പേരും രാമേശ്വരത്തുനിന്നു 12 പേരും കാരയ്ക്കലില്‍നിന്ന് എട്ടു പേരുമുണ്ട്. ഊര്‍കാവല്‍തുറൈ, പരുത്തിത്തുറൈ ജയിലില്‍ കഴിയുന്ന ഇവരെ ഇന്നുതന്നെ വിട്ടയയ്ക്കുമെന്ന് ലങ്കന്‍ അധികാരികള്‍ അറിയിച്ചതായി ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. സുബ്ബുരാജും ലോക്കല്‍ ഫിഷര്‍മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്. എമിരിറ്റും അറിയിച്ചു.


കന്യാകുമാരി തീരത്തുനിന്ന് അറസ്റിലായ 12 ലങ്കന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതായി രാമനാഥപുരം ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതിനു പിന്നാലെയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.