ജമ്മു ദുരിതാശ്വാസ പാക്കേജ്: കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ല
Tuesday, December 23, 2014 12:25 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ പ്രളയത്തെത്തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ദുരിതാശ്വാസ പാക്കേജിനെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നു ഡിവിഷണല്‍ കമ്മീഷണര്‍ രോഹിത് കന്‍സല്‍ അറിയിച്ചു. 44,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും കേന്ദ്രത്തില്‍നിന്നും പ്രതികരണമുണ്ടായിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടില്‍നിന്നാണ് നിലവില്‍ വേണ്ടതെല്ലാം ചെയ്തിരിക്കുന്നത്. സെപ്റ്റംബറിലുണ്ടായ പ്രളയത്തില്‍ 85 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 10,000 വീടുകളാണ് പൂര്‍ണമായും നശിച്ചത്.


50,000നു മുകളില്‍ വീടുകള്‍ ഭാഗികമായി നശിച്ചു. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍, വിവിധ കാര്‍ഷികമേഖലകള്‍ തുടങ്ങിയവ നശിച്ചു. ഇതുമൂലം പ്രളയബാധിതര്‍ പ്രതിസന്ധിയിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ദുരിതാശ്വാസ പാക്കേജിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.