സത്യാര്‍ഥിയെക്കുറിച്ചു കേട്ടിട്ടില്ലെന്നു മധ്യപ്രദേശ് മന്ത്രി
Tuesday, December 23, 2014 12:25 AM IST
ഭോപാല്‍: നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയെക്കുറിച്ചു താന്‍ കേട്ടിട്ടില്ലെന്നു മധ്യപ്രദേശ് നിയമ മന്ത്രി കുസും മെഹ്ദെലെ. മധ്യപ്രദേശിലെ വിദിശ പട്ടണത്തില്‍ നിന്നുള്ള ആളാണു സത്യാര്‍ഥി. നഗരവികസന മന്ത്രി കൈലാഷ് വിജയ്വര്‍ഗിയയെ നൊബേല്‍ നേട്ടത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നതായി നേരത്തെ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞിരുന്നു.


കുസും മെഹ്ദെലെക്കു പുറമേ മറ്റു ചില ബിജെപി നേതാക്കളും ഇതേ തെറ്റ് ആവര്‍ത്തിച്ചു. ഇതു മാധ്യമങ്ങളില്‍ തുടര്‍ച്ചയായി കാണിച്ചതു പാര്‍ട്ടിക്കു വലിയ നാണക്കേടുണ്ടാക്കി. താന്‍ മുമ്പു വനിതാ- ശിശുക്ഷേമ മന്ത്രിയായിരുന്നപ്പോള്‍ പോലും സത്യാര്‍ഥിയെക്കുറിച്ചു കേട്ടിട്ടേയില്ല എന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞിരിക്കുകയാണു മന്ത്രി ഇപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.