വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനം അവസാനത്തേതാണെന്ന കേട്ടുകേള്‍വി അധികാരികള്‍ തള്ളി
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനം അവസാനത്തേതാണെന്ന കേട്ടുകേള്‍വി അധികാരികള്‍ തള്ളി
Wednesday, November 26, 2014 12:18 AM IST
തോമസ് മത്തായി കരിക്കംപള്ളില്‍

ഓള്‍ഡ് ഗോവ: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനം അവസാനത്തേതാണെന്നു പരക്കുന്ന കേട്ടുകേള്‍വി ദേവാലയാധികാരികള്‍ തള്ളി. അങ്ങനെയൊരു തീരുമാനവും ഇതുവരെയെടുത്തിട്ടില്ലെന്നു എക്സ്പോസിഷന്‍ കണ്‍വീനര്‍ ഫാ.ആല്‍ഫ്രഡ് വാസ് ദീപികയോടു പറഞ്ഞു.

വിദേശത്തുള്ള ഗോവാക്കാര്‍ക്കിടയിലാണ് കൂടുതലായും ഇത്തരത്തിലുള്ള സംസാരമുള്ളത്. കഴിഞ്ഞ മൂന്നു പൊതുദര്‍ശന വേളകളിലും ഇതേ തരത്തിലുള്ള വ്യാജപ്രചാരണം വ്യാപകമായിരുന്നു. പത്തു വര്‍ഷം കൂടുമ്പോഴുള്ള പതിനേഴാമത്തെ പൊതുദര്‍ശനമാണ് നവംബര്‍ 22-ന് ആരംഭിച്ചത്. ജനുവരി നാലുവരെ നീണ്ടു നില്ക്കും.


വിനോദസഞ്ചാര മേഖലയിലുള്ളവരാണ് ഇത്തരം കിംവദന്തികള്‍ പരത്തുന്നതെന്നാണ് കരുതുന്നത്. ഇത് അവസാന അവസരമാണെന്നറിഞ്ഞാല്‍ ഗോവ സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണം കൂടുമെന്ന കണക്കുകൂട്ടലാണ് അതിനു പിന്നിലെന്നറിയുന്നു.

ഇതേസമയം, ഒന്‍പതുദിവസം നീളുന്ന നൊവേന ആരംഭിച്ചതോടെ സീ കത്തീഡ്രലില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യ ശരീരത്തിന്റെ പരസ്യവണക്കത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.