ഗുജറാത്ത് കാത്തലിക് അസോ. കത്തോലിക്കാ കോണ്‍ഗ്രസില്‍
ഗുജറാത്ത് കാത്തലിക് അസോ. കത്തോലിക്കാ കോണ്‍ഗ്രസില്‍
Wednesday, October 22, 2014 12:38 AM IST
അഹമ്മദാബാദ്: സീറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ ഗുജറാത്ത് (എസ്എംസിഎ ഗുജറാത്ത്)കത്തോലിക്കാ കോണ്‍ഗ്രസില്‍ അഫിലിയേറ്റ് ചെയ്തു. അഹമ്മദാബാദ് സെന്റ് ഇഗ്നേഷ്യസ് ലെയോള പാരിഷ് ഹാളില്‍ നടന്ന സമ്മേളനം സീറോ മലബാര്‍ എപ്പിസ്കോപ്പല്‍ വികാര്‍ ഫാ. കുര്യാച്ചന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ആഗോളതലത്തില്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിനു വെളിയിലുള്ള സംഘടനകള്‍ കത്തോലിക്കാ കോണ്‍ഗ്രസില്‍ അഫിലിയേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് അഹമ്മദാബാദില്‍ സമ്മേളനം നടന്നത്. ഗുജറാത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.ടി. ചാക്കോ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി.


സെന്റ് ഇഗ്നേഷ്യസ് ലെയോള പാരിഷ് വികാര്‍ ഫാ. വിന്‍സെന്റ് കെ.പി., ഗുജറാത്ത് അസോസിയേഷന്‍ സെക്രട്ടറി ജെസി ജോസഫ്, വിന്നി ജോസഫ്, പി.എസ്. ബാബു, പി.എ. ഏബ്രഹാം, സി.ടി. മാത്യു, വിന്‍സന്റ് എന്‍.ടി., ജോസഫ് ടി.എ., സണ്ണി ജോസഫ്, തോമസ് ഫിലിപ്പ്, ഷമ്മി തട്ടില്‍, ജോഷി വര്‍ഗീസ്, പി.ടി. ആന്റണി, എം.സി. പീറ്റര്‍, റ്റി.ജെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദാബാദ് രൂപത അദ്ധ്യക്ഷന്‍ മാര്‍ തോമസ് മക്വാനുമായി അഡ്വ. ബിജു പറയന്നിലവും അസോസിയേഷന്‍ ഭാരവാഹികളും കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.