ലാന്‍ഡിംഗിനിടെ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിനു തീ പിടിച്ചു
Monday, September 22, 2014 12:11 AM IST
ചണ്ഡിഗഡ്: ലാന്‍ഡിംഗിനിടെ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിനു തീപിടിച്ചു നാലു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ചണ്ഡിഗഡ് വ്യോമസേനാ താവളത്തിലായിരുന്നു സംഭവം.

വിമാനത്തില്‍ 11 പേരുണ്ടായിരുന്നു. അപകടത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.