മുന്‍ ഗുജറാത്ത് മന്ത്രി മായ കോഡ്നാനിക്കു ജാമ്യം
Thursday, July 31, 2014 12:16 AM IST
അഹമ്മദാബാദ്: 2002ലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ ഗുജറാത്ത് മന്ത്രി മായ കോഡ്നാനിക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റീസുമാരായ വി.എം. സഹായ്, ആര്‍.പി. ദൊളാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു കോഡ്നാനിക്കു ജാമ്യം അനുവദിച്ചത്. മോശമായ ആരോഗ്യവും ഹര്‍ജി കേള്‍ക്കുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് അവര്‍ ജാമ്യാപേക്ഷ നല്‍കിയത്. .

പ്രത്യേക കോടതി വിധിക്കെതിരേ അവര്‍ സമര്‍പ്പിച്ച ഹര്‍ജി 2012 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ തീര്‍ച്ചപ്പെടുത്താതെ കിടക്കുകയാണെന്ന് മായ കോഡ്നാനി പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതി അവര്‍ക്ക് താല്കാലിക ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് അതേമാസം തന്നെ ജാമ്യം നീട്ടാന്‍ കോടതി വിസമ്മതിച്ചു. കഴിഞ്ഞ 15ന് ജാമ്യാപേക്ഷ ജസ്റീസ് ആനന്ദ് ദേവിന്റെ ബഞ്ചില്‍ പരിഗണണയ്ക്കു വന്നെങ്കിലും അദ്ദേഹം ഒഴിവാകുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.