തോപ്പിൽ ഭാസി പുരസ്കാരം പെരുന്പടവം ശ്രീധരന്
Thursday, December 5, 2024 2:01 AM IST
തിരുവനന്തപുരം: തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ 2024 ലെ തോപ്പിൽ ഭാസി അവാർഡ് പെരുന്പടവം ശ്രീധരന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
33,333 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എട്ടിനും ഒൻപതിനും തിരുവനന്തപുരം ജോയിന്റ് കൗണ്‍സിൽ ഹാളിൽ നടക്കുന്ന തോപ്പിൽ ഭാസി ജന്മശതാബ്ദി സമാപന ചടങ്ങിനോടനുബന്ധിച്ച് പുരസ്കാരം സമ്മാനിക്കും.