സി​​ജോ പൈ​​നാ​​ട​​ത്ത്

കൊ​​ച്ചി: മു​​ന​​മ്പ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ഭൂ​​മി​​ക്ക് നി​​യ​​മ​​പ​​ര​​മാ​​യ പ​​രി​​ര​​ക്ഷ എ​​ങ്ങ​​നെ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന​​താ​​ക​​ണം ജു​​ഡീ​​ഷ​​ല്‍ ക​​മ്മീ​​ഷ​​ന്‍റെ പ​​രി​​ശോ​​ധ​​നാ​​വി​​ഷ​​യ​​മാ​​കേ​​ണ്ട​​തെ​​ന്ന് മു​​ന​​മ്പം ഭൂ​​സം​​ര​​ക്ഷ​​ണ സ​​മി​​തി മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ ച​​ര്‍​ച്ച​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

1950 ലെ ​​മൂ​​ലാ​​ധാ​​രം പ​​രി​​ശോ​​ധി​​ച്ച് 35 വ​​ര്‍​ഷ​​മാ​​യി ക്ര​​യ​​വി​​ക്ര​​യ സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ റ​​വ​​ന്യു അ​​വ​​കാ​​ശ​​ങ്ങ​​ള്‍ അ​​നു​​ഭ​​വി​​ച്ചു​​വ​​രു​​ന്ന താ​​മ​​സ​​ക്കാ​​രു​​ടെ സ്വ​​ത്തു​​ക്ക​​ള്‍ വ​​ഖ​​ഫ് ബോ​​ര്‍​ഡി​​ന്‍റെ ആ​​സ്തി​​വി​​വ​​ര ക​​ണ​​ക്കി​​ല്‍നി​​ന്നും എ​​ടു​​ത്തു​​മാ​​റ്റി​​ക്കൊ​​ണ്ടാ​​ണ് ജ​​ന​​ങ്ങ​​ള്‍​ക്ക് ഭൂ​​മി​​യി​​ലു​​ള്ള നി​​യ​​മ​​പ​​രി​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​ത്. ഇ​​ക്കാ​​ര്യം ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ സാ​​ധി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ.

മു​​ന​​മ്പം ഭൂ​​പ്ര​​ശ്‌​​ന​​ത്തി​​ല്‍ നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ താ​​മ​​സ​​ക്കാ​​രു​​ടെ ആ​​ധാ​​ര​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ച് സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി അ​​വ​​രെ കു​​ടി​​യി​​റ​​ക്കു​​മെ​​ന്ന ജ​​ഡീ​​ഷ​​ല്‍ ക​​മ്മീ​​ഷ​​ന്‍ ജ​​സ്റ്റീ​​സ് സി.​​എ​​സ്. രാ​​മ​​ച​​ന്ദ്ര​​ന്‍​നാ​​യ​​രു​​ടെ പ​​രാ​​മ​​ര്‍​ശം വേ​​ദ​​ന​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണ്. ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍റെ രൂ​​പ​​രേ​​ഖ സ​​ര്‍​ക്കാ​​ര്‍ പൊ​​തു​​വാ​​യി ന​​ല്‍​കാ​​ത്ത ഘ​​ട്ട​​ത്തി​​ല്‍ സ്വ​​കാ​​ര്യ​വാ​​ര്‍​ത്താ ചാ​​ന​​ലി​​നാ​​യി ന​​ല്‍​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ല്‍ മു​​ന്‍​വി​​ധി​​യോ​​ടെ​​യാ​​ണ് അ​​ത്ത​​ര​​മൊ​​രു പ​​രാ​​മ​​ര്‍​ശം ഉ​​ണ്ടാ​​യ​​ത്

.
ഭൂ​​പ്ര​​ശ്‌​​ന​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രും ഇ​​ട​​പെ​​ട്ട​​തി​​ല്‍ സ​​മി​​തി​​ക്ക് ന​​ന്ദി​​യു​​ണ്ട്. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ റ​​വ​​ന്യു അ​​വ​​കാ​​ശ​​ങ്ങ​​ള്‍ പു​​നഃ​​സ്ഥാ​​പി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ​​ത് സ​​ന്തോ​​ഷ​​ക​​ര​​മാ​​ണ്.

മു​​ന​​മ്പ​​ത്തെ സ​​മ​​രം നി​​ല​​വി​​ലെ രീ​​തി​​യി​​ല്‍ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി തു​​ട​​രും. പ​​ള്ളി​​മു​​റ്റ​​ത്തു സ​​മ​​രം ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ത​​ത്പ​​ര​ക​​ക്ഷി​​ക​​ളു​​ടെ ഇ​​ട​​പെ​​ട​​ല്‍ ഒ​​ഴി​​വാ​​ക്കാ​​നാ​​യി. മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി നേ​​രി​​ട്ടു വി​​ഷ​​യ​​ങ്ങ​​ള്‍ സം​​സാ​​രി​​ക്കാ​​ന്‍ അ​​വ​​സ​​ര​​മൊ​​രു​​ക്ക​​ണ​​മെ​​ന്നും പ്ര​​തി​​നി​​ധി​​ക​​ള്‍ യോ​​ഗ​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. മു​​ന​​മ്പം സ​​മ​​രം ഇ​ന്ന​ലെ 41 ദി​​വ​​സം പി​​ന്നി​​ട്ടു.