കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ്ര​മേ​ഹ​മ​ട​ക്ക​മു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ ശ​രി​യാ​യ വ്യാ​യാ​മം​കൊ​ണ്ട് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​മ​നോ​ജ് മാ​ത്യു​വും സം​ഘ​വും ന​ട​ത്തി​യ സൈ​ക്കി​ൾ യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി.

ഫാ​സ്റ്റിം​ഗ് ബ്ല​ഡ് ഷു​ഗ​ർ നൂ​റി​ൽ താ​ഴെ​യും ര​ക്ത​ത്തി​ലെ ശ​രാ​ശ​രി ഷു​ഗ​റി​ന്‍റെ അ​ള​വ് ആ​റി​ൽ താ​ഴെ​യും നി​ല​നി​ർ​ത്തി പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ആ​റു മ​ണി​ക്കൂ​ർ​കൊ​ണ്ട് നൂ​റു കി​ലോ​മീ​റ്റ​ർ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച യാ​ത്ര അ​ഞ്ച് മ​ണി​ക്കൂ​ർ പ​ത്തൊ​ൻ​പ​ത് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി.

ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ വ്യാ​യാ​മം ചെ​യ്യാ​ൻ സ​മ​യം ല​ഭി​ക്കി​ല്ല എ​ന്ന് പ​രാ​തി പ​റ​യു​ന്ന​വ​ർ​ക്കു മു​ന്നി​ൽ ത​ങ്ങ​ളു​ടെ ഡ്യൂ​ട്ടി സ​മ​യ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ യാ​ത്ര​യി​ലൂ​ടെ മ​റു​പ​ടി പ​റ​യു​ക​യാ​ണ് ഡോ. ​മ​നോ​ജും സം​ഘ​വും. കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് അ​ങ്ക​ണ​ത്തി​ൽ​നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ൾ യാ​ത്ര കാ​ഞ്ഞി​ര​പ്പ​ള​ളി, പാ​ലാ, ഏ​റ്റു​മാ​നൂ​ർ, നീ​ണ്ടൂ​ർ, ക​ല്ല​റ, ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല, അ​രൂ​ർ വ​ഴി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ട​ക്കൊ​ച്ചി​യി​ൽ അ​വ​സാ​നി​ച്ചു.


കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സൈ​ക്കി​ളിം​ഗ് ക്ല​ബാ​യ "ടീം ​ബോ​യ്സി​ന്‍റെ' സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സൈ​ക്കി​ൾ യാ​ത്ര​യി​ൽ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഡോ​ക്‌​ട​ർ​മാ​രാ​യ ഡോ. ​ജോ​ബി​ൻ മ​ടു​ക്ക​ക്കു​ഴി, ഡോ. ​റോ​ബി​ൻ മ​ടു​ക്ക​ക്കു​ഴി (ആ​യു​ർ​വേ​ദം), ഡോ. ​ചാ​ക്കോ (ഡെ​ന്‍റ​ൽ), സം​രം​ഭ​ക​നാ​യ പ്ര​വീ​ൺ കൊ​ട്ടാ​രം എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ മ​ണ്ണ​നാ​ൽ യാ​ത്ര ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സി​റി​ൾ ത​ളി​യ​ൻ, ഫി​സി​ഷ​ൻ ഡോ. ​ബോ​ബി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.