തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ഇ​ന്ന​റി​യാം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ യു​ഡി​എ​ഫി​ന് വ​യ​നാ​ട് സീ​റ്റി​ൽ ആ​ശ​ങ്ക​യി​ല്ല.

മ​റ്റു മു​ന്ന​ണി​ക​ൾ​ക്ക് അ​വി​ടെ പ്ര​തീ​ക്ഷ​യു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ചേ​ല​ക്ക​ര​യും പാ​ല​ക്കാ​ടു​മാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. ഇ​തു നി​ല​നി​ർ​ത്തു​ക​യും ചേ​ല​ക്ക​ര പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്താ​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ മ​നോ​ഭാ​വം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു എ​ന്നു യു​ഡി​എ​ഫി​നു വാ​ദി​ക്കാം.

വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാം. പാ​ല​ക്കാ​ട് നി​ല​നി​ർ​ത്തു​ക​യും ചേ​ല​ക്ക​ര ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്താ​ലും പ​റ​ഞ്ഞു​നി​ൽ​ക്കാം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ എ​ൽ​ഡി​എ​ഫി​നും ആ​ശ്വാ​സ​മാ​കും. പാ​ല​ക്കാ​ട്ട് എ​ൽ​ഡി​എ​ഫി​ന് അ​മി​ത​പ്ര​തീ​ക്ഷ​യി​ല്ല.

ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് ചേ​ല​ക്ക​ര​യി​ൽ പ്ര​തീ​ക്ഷ​യി​ല്ല. എ​ന്നാ​ൽ പാ​ല​ക്കാ​ട് വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വി​ടെ വി​ജ​യി​ച്ചാ​ൽ തൃ​ശൂ​ർ ലോ​ക്സ​ഭാ സീ​റ്റി​ലെ വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​കും അ​ത്.


വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ഈ ​വി​ജ​യം ബി​ജെ​പി​ക്കു ക​രു​ത്തു പ​ക​രും. ചേ​ല​ക്ക​ര ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സി​പി​എ​മ്മി​ൽ അ​തു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി നേ​തൃ​ത്വ​വും പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.

തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ ആ​ശ്ര​യി​ച്ച് സ​ന്ദീ​പ് വാ​ര്യ​രു​ടെ​യും സ​രി​ന്‍റെ​യും പാ​ർ​ട്ടി​മാ​റ്റ​ങ്ങ​ൾ സി​പി​എ​മ്മി​ലും കോ​ണ്‍​ഗ്ര​സി​ലും ബി​ജെ​പി​യി​ലും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ങ്കി​ലും മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് നെ​ഞ്ചി​ടി​പ്പി​നു വ​ക​യു​ണ്ട്.