പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ സി ​പാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന​ഴ്സിം​ഗ് കോ​ള​ജി​ലെ നാ​ലാം വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​മ്മു എ. ​സ​ജീ​വി​ന്‍റെ (22 ) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​മാ​ണ് മൂ​വ​ർ​ക്കു​മെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.​പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി അ​ലീ​ന ദി​ലീ​പ് , വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി എ. ​ടി. ആ​ഷി​ത, അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി അ​ഞ്ജ​ന മ​ധു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച മൂ​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​ക​ളെ ഡി​സം​ബ​ർ അ​ഞ്ചു വ​രെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

അ​മ്മു എ. ​സ​ജീ​വ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​കും വി​ധം മാ​ന​സി​ക പീ​ഡ​ന​മു​ണ്ടാ​യി എ​ന്ന​തി​ന് തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി റി​മാ​ൻ​ഡി​ലാ​യ മൂ​വ​ർ​ക്കു​വേ​ണ്ടി ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ താ​ഴെ​വെ​ട്ടി​പ്ര​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ മു​ക​ളി​ൽ നി​ന്നും വീ​ണ് ക​ഴി​ഞ്ഞ 15നു ​വൈ​കു​ന്നേ​ര​മാ​ണ് അ​മ്മു​വി​നെ ഗു​രു​ത​ര നി​ല​യി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.


സ​ഹ​പാ​ഠി​ക​ളി​ൽനിന്നു നി​ര​ന്ത​ര​മാ​യ മാ​ന​സി​ക പീ​ഡ​നം അ​മ്മു​വി​നു​ണ്ടാ​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തേ​ത്തു​ട​ർ​ന്ന് അ​മ്മു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ മൂ​വ​രെ​യും ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

കു​റ്റാ​രോ​പി​ത​രാ​യ സ​ഹ​പാ​ഠി​ക​ൾ​ക്കെ​തി​രേ അ​മ്മു​വി​ന്റെ പി​താ​വ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് അ​യ​ച്ച പ​രാ​തി​യും കോ​ള​ജ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു.

ആ​രോ​പ​ണ​വി​ധേ​യ​ർ​ക്ക് ല​ഭി​ച്ച മെ​മ്മോ​യും അ​വ​യ്ക്ക് അ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​ക​ളും കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് അ​മ്മു ഒ​പ്പി​ട്ടു​ന​ൽ​കി​യ മൊ​ഴി​യും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. മാ​ന​സി​ക പീ​ഡ​ന​വും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തും അ​മ്മു അ​തി​ൽ പ​റ​യു​ന്നു​ണ്ട്.