തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ-​​​പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക - പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​കേ​​​ത​​​ര പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​ർ 2024 ന​​​വം​​​ബ​​​ർ 30ന​​​കം ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.

ന​​​വം​​​ബ​​​ർ മാ​​​സ​​​ത്തെ തീ​​​യ​​​തി​​​യി​​​ലു​​​ള്ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണ് വ​​​കു​​​പ്പി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​ത്. ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ മാ​​​തൃ​​​ക prd.kerala.gov.in/en/forms എ​​​ന്ന ലി​​​ങ്കി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഇ​​​തി​​​ലെ ര​​​ണ്ടാം ഭാ​​​ഗ​​​ത്ത് പെ​​​ൻ​​​ഷ​​​ണ​​​റു​​​ടെ നി​​​ല​​​വി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി വേ​​​ണം ന​​​ൽ​​​കേ​​​ണ്ട​​​ത്. ഏ​​​ത് ജി​​​ല്ലാ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ് / റീ​​​ജണ​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്റ്റ​​​റു​​​ടെ കാ​​​ര്യാ​​​ല​​​ത്തി​​​ലാ​​​ണോ പെ​​​ൻ​​​ഷ​​​ൻ സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്, പ്ര​​​സ്തു​​​ത കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ വേ​​​ണം ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​ത്.


സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​താ​​​ത് ജി​​​ല്ലാ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലോ / റീ​​​ജണ​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക് ടറു​​​ടെ കാ​​​ര്യാ​​​ല​​​യ​​​വു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.