പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി ലാ​​​ഭ​​​ക​​​ര​​​മാ​​​യി മു​​​ന്നേ​​​റി​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പറേ​​​ഷ​​​നെ (കെ​​​ടി​​​ഡി​​​എ​​​ഫ്സി ) ത​​​ക​​​ർ​​​ത്ത​​​ത് തി​​​രി​​​ച്ച​​​ട​​​വി​​​ല്ലാ​​​ത്ത വാ​​​യ്പ​​​ക​​​ളും മ​​​തി​​​യാ​​​യ സെ​​​ക്യൂ​​​രി​​​റ്റി ഇ​​​ല്ലാ​​​തെ ന​​​ല്കി​​​യ വാ​​​യ്പ​​​ക​​​ളും വാ​​​യ്പ​​​ക​​​ൾ തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്താ​​​ത്ത കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കെ.​​​ബി. ഗ​​​ണേ​​​ശ് കു​​​മാ​​​ർ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ കെ​​​ടി​​​ഡി​​​എ​​​ഫ്സി ആ​​​റ​​​ര​​​ക്കോ​​​ടി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി.

അ​​​തി​​​ൽ 65 ല​​​ക്ഷം ചെ​​​ല​​​വ​​​ഴി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ് ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ യൂ​​​ണി​​​റ്റ് നി​​​ർ​​​മി​​​ച്ചു ന​​​ല്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​അ​​​വ​​​സ്ഥ​​​യി​​​ൽനി​​​ന്നാ​​​ണ് നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് പ​​​ണം തി​​​രി​​​ച്ചു ന​​​ല്കാ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ​​​ത്.

കെ​​​ടി​​​ഡി​​​എ​​​ഫ്സി​​​ക്ക് കോ​​ടി​​​ക​​​ളു​​​ടെ ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കി ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​ക്കി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്. അ​​​ന്വേ​​​ഷ​​​ണം ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും.

സ്ഥി​​​ര നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കേ​​​ണ്ട ഇ​​​ന​​​ത്തി​​​ൽ 250 കോ​​​ടി രൂ​​​പ​​​യും ഫ്ലാ​​​റ്റ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്ക് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള 70 കോ​​​ടി​​​യോ​​​ളം രൂപയും ഉ​​​ൾ​​​പ്പെടെ​​​യാ​​​ണ് ബാ​​​ധ്യ​​​ത 325 കോ​​​ടി​​​യാ​​​യി കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​ത്. വ​​​സ്തു​​​വി​​​ല കു​​​റ​​​ഞ്ഞ ഭൂ​​​മി​​​യി​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ കൃ​​​ത്രി​​​മം കാ​​​ട്ടി വ​​​ൻ​​​തു​​​ക വാ​​​യ്പ കൊടു​​​ത്ത​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​യാ​​​ടു​​​ള്ള ഗ്രാ​​​ൻ ടെ​​​ക്ക് (28 കോ​​​ടി), കോ​​​ട്ട​​​യം സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പ​​​മു​​​ള്ള മോ​​​ർ​​​ണിം​​​ഗ് ഗ്ലോ​​​റി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്സ് (22 കോ​​​ടി ), ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ മൂ​​​കാം​​​ബി​​​ക ബി​​​ൽ​​​ഡേ​​​ഴ്സ് (11.5 കോ​​​ടി) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ബാ​​​ധ്യ​​​താ ക​​​ണ​​​ക്കു​​​ക​​​ൾ. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​കൈ​​​ക്കൊ​​​ള്ളാ​​​ൻ ഇ​​​തു​​​വ​​​രെ കെ​​​ടി​​​ഡി​​​എ​​​ഫ്സി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.


കെ​​​ടി​​​ഡി​​​എ​​​ഫ്സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി ന​​​ട​​​ത്തി ആ​​​സ്തി പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടി​​​ല്ല എ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. മു​​​ൻ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും രാ​​​ഷ്ട്രീ​​​യ നേ​​​തൃ​​​ത്വ​​​വു​​​മാ​​​ണ് അ​​​നാ​​​വ​​​ശ്യ ശി​​​പാ​​​ർ​​​ശ ന​​​ട​​​ത്തി വാ​​​യ്പ അ​​​നു​​​വ​​​ദി​​​പ്പി​​​ച്ച​​​ത്. വ​​​സ്തു​​​വി​​​ന്‍റെ ശ​​​രി​​​യാ​​​യ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​തെ​​​യും മ​​​തി​​​യാ​​​യ സെ​​​ക്യൂ​​​രി​​​റ്റി രേ​​​ഖ​​​ക​​​ൾ ഇ​​​ല്ലാ​​​തെ​​​യും ച​​​തു​​​പ്പു​​​നി​​​ല​​​ത്തി​​​ന് വ​​​രെ വാ​​​യ്പ ന​​​ല്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യു​​​ടെ വാ​​​യ്പാ ക​​​ൺ​​​സോ​​​ർ​​​ഷ്യ​​​ത്തി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​കാ​​​ൻ വി​​​ഹി​​​ത​​​മാ​​​യി വ​​​രു​​​ന്ന 138 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള ബാ​​​ങ്ക് കെ​​​ടി​​​ഡി​​​എ​​​ഫ് സി​​​ക്ക് ഉ​​​ട​​​ൻ ന​​​ൽ​​​കും. ഇ​​​തി​​​ലെ 100 കോ​​​ടി എ​​​ടു​​​ത്ത് സ്ഥി​​​ര നി​​​ക്ഷേ​​​പം കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട ബാ​​​ധ്യ​​​ത തീ​​​ർ​​​ക്കും. തു​​​ട​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വാ​​​ഹ​​​ന വാ​​​യ്പ ന​​​ൽ​​​കി ത​​​വ​​​ണ​​​ക​​​ൾ ശ​​​മ്പ​​​ള​​​ത്തി​​​ൽ നി​​​ന്ന് പി​​​ടി​​​ക്കു​​​ന്ന രീ​​​തി ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് കെ​​​ടി​​​ഡി​​​എ​​​ഫ്സി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള ബാ​​​ങ്ക്, കെ​​​ടി​​​ഡി​​​എ​​​ഫ്സി, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ന്നീ മൂ​​​ന്ന് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളേ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് കെ​​​ടിഡി​​​എ​​​ഫ്സി​​​യു​​​ടെ വി​​​ഹി​​​തം ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള ബാ​​​ങ്ക് ത​​​യാ​​​റാ​​​യ​​​ത്.കെ​​​ടി​​​ഡി​​​എ​​​ഫ്സി​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ത​​​മ്പാ​​​നൂ​​​ർ കോം​​​പ്ല​​​ക്സി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ വാ​​​ട​​​ക കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്.

ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ 39 ല​​​ക്ഷ​​​വും ലോ​​​ട്ട​​​റി വ​​​കു​​​പ്പ് 38 ല​​​ക്ഷ​​​വു​​​മാ​​​ണ് കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു​​​പോ​​​ലെ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ബാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളാ​​​നാ​​​ണ് നീ​​​ക്കം.