റെ​​​ജി ജോ​​​സ​​​ഫ്

കോ​​​ട്ട​​​യം: ഓം​​​ചേ​​​രി ദീ​​​പി​​​ക​​​യു​​​ടെ വൈ​​​ക്കം ഒ​​​ ലേ അ​​​ഥ​​​വാ ഒ​​​രു ലേ​​​ഖ​​​ക​​​നാ​​​യി​​​രു​​​ന്നു. ആ ​​​അ​​​ക്ഷ​​​ര​​​പ്ര​​​തി​​​ഭ​​​യു​​​ടെ ആ​​​ദ്യ​​​ലേ​​​ഖ​​​നം വെ​​​ളി​​​ച്ചം ക​​​ണ്ട​​​തും ദീ​​​പി​​​ക​​​യി​​​ലാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് താ​​​ന്‍ പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​നം പ​​​ഠി​​​ച്ച​​​തും പ​​​രി​​​ശീ​​​ലി​​​ച്ച​​​തും ദീ​​​പി​​​ക​​​യി​​​ലാ​​​ണെ​​​ന്ന് പ്ര​​​ഫ. ഓം​​​ചേ​​​രി എ​​​ന്‍.​​​എ​​​ന്‍. പി​​​ള്ള പ​​​ല വേ​​​ദി​​​ക​​​ളി​​​ലും ആ​​​വ​​​ര്‍ത്തി​​​ച്ചു പ​​​റ​​​യാ​​​നി​​​ട​​​യാ​​​യ​​​ത്.

1936ല്‍ ​​​വൈ​​​ക്ക​​​ത്ത് ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​യാ​​​യി​​​രിക്കേ ഓം​​​ചേ​​​രി ദീ​​​പി​​​ക​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി എ​​​ഴു​​​തി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ ക​​​ഥാം​​​ശം ഇ​​​ങ്ങ​​​നെ.

വൈ​​​ക്കം പ്ര​​​ദേ​​​ശ​​​ത്ത് ദീ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ചാ​​​ര​​​ത്തി​​​ല്‍ മു​​​ന്നി​​​ല്‍. ഓം​​​ചേ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലും ദീ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​ത്രം. വൈ​​​ക്കം ഇം​​​ഗ്ലീ​​​ഷ് ഹൈ​​​സ്‌​​​കൂ​​​ളി​​​ലേ​​​ക്ക് വീ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​റു കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു ദൂ​​​രം. സ്‌​​​കൂ​​​ളി​​​ലേ​​​ക്ക് രാ​​​വി​​​ലെ പ​​​തി​​​വാ​​​യി നി​​​ല്‍ക്കാ​​​തെ​​​യു​​​ള്ള ഓ​​​ട്ട​​​മാ​​​യി​​​രു​​​ന്നു. ഈ ​​​ഓ​​​ട്ട​​​ത്തി​​​നി​​​ടെ​​​യി​​​ല്‍ വ​​​ഴി​​​യോ​​​ര​​​ത്തെ താ​​​മ​​​സ​​​ക്കാ​​​ര​​​ന്‍ വ​​​ക്ക​​​ന്‍ മാ​​​പ്പി​​​ള​​​യു​​​ടെ വീ​​​ടി​​​നു മു​​​ന്നി​​​ല്‍ ഉ​​​യ​​​രം കൂ​​​ടി​​​യ​​​തും മു​​​ന്‍പൊ​​​രി​​​ക്ക​​​ലും ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ഒ​​​രി​​​നം ചെ​​​ടി കു​​​ല​​​ച്ചു​​​നി​​​ല്‍ക്കു​​​ന്ന​​​ത് മി​​​ന്നാ​​​യം പോ​​​ലെ ഓം​​​ചേ​​​രി​​​യു​​​ടെ ക​​​ണ്ണി​​​ലു​​​ട​​​ക്കി.

നോ​​​ക്കെ​​​ത്താ ദൂ​​​രം നെ​​​ല്‍പ്പാടം മാ​​​ത്ര​​​മു​​​ള്ള വൈ​​​ക്ക​​​ത്ത് കാ​​​ണാ​​​നി​​​ട​​​യാ​​​യ പ്ര​​​ത്യേ​​​ക​​​യി​​​നം ചെ​​​ടി അ​​​ദ്ദേ​​​ഹ​​​ത്തി​​​ല്‍ അ​​​തി​​​ശ​​​യ​​​മു​​​ള​​​വാ​​​ക്കി. ഒ​​​രു ദി​​​വ​​​സം ഓ​​​ട്ട​​​ത്തി​​​നി​​​ടെ വ​​​ക്ക​​​ന്‍ മാ​​​പ്പി​​​ള വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് നി​​​ല്‍ക്കു​​​ന്നു​​​ണ്ട്. ഓ​​​ട്ട​​​ത്തി​​​ന് ബ്രേ​​​ക്കി​​​ട്ട് വ​​​ക്ക​​​ന്‍ മാ​​​പ്പി​​​ള​​​യോ​​​ട് ആ ​​​ചെ​​​ടി​​​യു​​​ടെ പേ​​​രു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ പ​​​റ​​​ഞ്ഞു, ഇ​​​താ​​​ണ് ചോ​​​ളം: സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ കൗ​​​തു​​​ക മ​​​ന​​​സ് ചോ​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ വ​​​ക്ക​​​ന്‍ മാ​​​പ്പി​​​ള ചോ​​​ളം കൃ​​​ഷികാ​​​ര്യ​​​ങ്ങ​​​ള്‍ ലുബ്ധു കാ​​​ട്ടാ​​​തെ വി​​​സ്ത​​​രി​​​ച്ചു. വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഓം​​​ചേ​​​രി വ​​​ക്ക​​​ന്‍ മാ​​​പ്പി​​​ള​​​യി​​​ല്‍ നി​​​ന്ന​​​റി​​​യാ​​​നി​​​ട​​​യാ​​​യ ചോ​​​ളം വി​​​ശേ​​​ഷ​​​ങ്ങ​​​ള്‍ ര​​​സ​​​ക​​​ര​​​മാ​​​യ ഒ​​​രു കു​​​റി​​​പ്പാ​​​ക്കി.

അ​​​ക്കാ​​​ല​​​ത്ത് വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​മ​​​ണി​​​ക്കാ​​​ണ് ദീ​​​പി​​​ക പ​​​ത്ര​​​ക്കെ​​​ട്ടു​​​മാ​​​യി ലൈ​​​ന്‍ബ​​​സ് വൈ​​​ക്ക​​​ത്ത് എ​​​ത്തു​​​ക. ബ​​​സി​​​ല്‍നി​​​ന്ന് പ​​​ത്ര​​​ക്കെ​​​ട്ട് എ​​​ടു​​​ത്ത് ഏ​ജ​ന്‍റ് പ്ര​​​ദേ​​​ശ​​​ത്തെ വീ​​​ടു​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു തീ​​​രു​​​മ്പോ​​​ള്‍ രാ​​​ത്രി പ​​​ത്തു മ​​​ണി​​​യാ​​​കും.

ദീ​​​പി​​​ക​​​യു​​​മാ​​​യി ഏ​ജ​ന്‍റ് വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​തും കാ​​​ത്ത് ഓം​​​ചേ​​​രി മു​​​റ്റ​​​ത്തു നി​​​ന്നു. ഏ​​​ജ​​​ന്‍റ് കൈ​​​വ​​​ശം ചോ​​​ളം കൃ​​​ഷി കു​​​റി​​​പ്പ് ഏ​​​ല്‍പ്പി​​​ച്ചു പ​​​റ​​​ഞ്ഞു- ഇ​​​ത് ദീ​​​പി​​​ക പ​​​ത്രാ​​​ധി​​​പ​​​ക​​​ര്‍ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണം. പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ ഏ​​​ജ​​​ന്‍റ് കു​​​റി​​​പ്പ് ദീ​​​പി​​​ക​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു.

ന​​​മ്മു​​​ടെ നാ​​​ട്ടി​​​ല്‍ ചോ​​​ള​​​വും വ​​​ള​​​രും എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ല്‍ ഓം​​​ചേ​​​രി എ​​​ഴു​​​തി​​​യ കു​​​റി​​​പ്പ് ദീ​​​പി​​​ക​​​യി​​​ല്‍ അ​​​ച്ച​​​ടി​​​ച്ചു വ​​​ന്നു. സ്വ​​​ലേ അ​​​ഥ​​​വാ സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന് എ​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​ന്ന​​​ത്തെ ശൈ​​​ലി​​​യി​​​ല്‍ ഒ ​​​ലേ വൈ​​​ക്കം എ​​​ന്ന അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് വാ​​​ര്‍ത്ത വ​​​ന്ന​​​ത്. ഒ​​​ലേ എ​​​ന്ന​​​ത് ഒ​​​രു ലേ​​​ഖ​​​ക​​​ന്‍ എ​​​ന്ന​​​തി​​​ന്‍റെ ചു​​​രു​​​ക്കെ​​​ഴു​​​ത്ത്.


ആ​​​ദ്യ​​​ലേ​​​ഖ​​​നം വൈ​​​ക്കം ഒ​​​ ലേ​​​യാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ള്‍ ദീ​​​പി​​​ക പ​​​ത്രാ​​​ധി​​​പ​​​ര്‍ ഫാ​​​ദ​​​ര്‍ ഹെ​​​ന്‍ട്രി​​​യു​​​ടെ ക​​​ത്ത് ഓം​​​ചേ​​​രി​​​യു​​​ടെ വി​​​ലാ​​​സം തേ​​​ടി​​​യെ​​​ത്തി.

ഹെ​​​ന്‍ട്രി​​​യ​​​ച്ച​​​ന്‍റെ ക​​​ത്ത് ഇ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു: പ്രി​​​യ​​​പ്പെ​​​ട്ട നാ​​​രാ​​​യ​​​ണ​​​പി​​​ള്ള, നി​​​ങ്ങ​​​ള്‍ ഒ​​​രു സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​യാ​​​ണെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു. നി​​​ങ്ങ​​​ള്‍ അ​​​യ​​​ച്ച ചോ​​​ളം കൃ​​​ഷി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ര്‍ത്ത ന​​​മ്മു​​​ടെ നാ​​​ട്ടി​​​ല്‍, പ്ര​​​ത്യേ​​​കി​​​ച്ച് കൃ​​​ഷി​​​ക്കാ​​​രു​​​ടെ ഇ​​​ട​​​യി​​​ല്‍ വ​​​ള​​​രെ പ്രാ​​​ധാ​​​ന്യം അ​​​ര്‍ഹി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഞ​​​ങ്ങ​​​ള്‍ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടുകൂ​​​ടി ഈ ​​​വാ​​​ര്‍ത്ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു.

ഇ​​​നി​​​യും ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള എ​​​ന്തെ​​​ങ്കി​​​ലും വാ​​​ര്‍ത്ത​​​ക​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടാ​​​ല്‍ അ​​​തും അ​​​യ​​​ച്ചു​​​ത​​​ര​​​ണം. പൊ​​​തു​​​വേ കൃ​​​ഷി​​​ക്കാ​​​ര്‍ക്കും മ​​​റ്റു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര്യം ഉ​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് എ​​​ഴു​​​തി​​​യാ​​​ല്‍ സ​​​ന്തോ​​​ഷ​​​പൂ​​​ര്‍വം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാം.

ദീ​​​പി​​​ക പ​​​ത്രാ​​​ധി​​​പ​​​ര്‍ കൈ​​​പ്പ​​​ട​​​യി​​​ല്‍ എ​​​ഴു​​​തി​​​യ ക​​​ത്ത് ഓം​​​ചേ​​​രി സ്‌​​​കൂ​​​ളി​​​ലും വീ​​​ട്ടി​​​ലും നാ​​​ട്ടി​​​ലും എ​​​ല്ലാ​​​വ​​​രെ​​​യും കാ​​​ണി​​​ച്ചു. അ​​​വ​​​ര്‍ക്കെ​​​ല്ലാം പത്രാധിപ​​​രു​​​ടെ ക​​​ത്ത് വി​​​സ്മ​​​യ​​​മ​​​യി. ആ​​​വേ​​​ശം ചോ​​​രാ​​​തെ ഓം​​​ചേ​​​രി പി​​​റ്റേ​​​ന്നു മു​​​ത​​​ല്‍ തു​​​ട​​​രെ ദീ​​​പി​​​ക​​​യി​​​ല്‍ എ​​​ഴു​​​താ​​​ന്‍ തു​​​ട​​​ങ്ങി.

വൈ​​​ക്ക​​​ത്തെ നാ​​​ട്ടു​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ദി​​​വ​​​സ​​​വും ര​​​ണ്ടു​​​മൂ​​​ന്നു വാ​​​ര്‍ത്ത​​​ക​​​ള്‍. അ​​​തെ​​​ല്ലാം ഒ​​​ ലേ വൈ​​​ക്കം എ​​​ന്ന അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. അ​​​ങ്ങ​​​നെ ഒ​​​ ലേ വൈ​​​ക്കം ഓം​​​ചേ​​​രി​​​യു​​​ടെ ബൈ​​​ലൈ​​​നാ​​​യി.

പി​​​ല്‍ക്കാ​​​ല​​​ത്ത് ഓം​​​ചേ​​​രി ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ശ​​​സ്ത മാ​​​ധ്യ​​​മ പ​​​ഠ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ര​​​ഥി​​​യും അ​​​നേ​​​കം പ​​​ത്ര​​​പ്രവ​​​ര്‍ത്ത​​​ക​​​രു​​​ടെ ഗു​​​രു​​​വും നൂ​​​റാ​​​യു​​​സു കി​​​ട്ടി​​​യ സാ​​​ഹി​​​ത്യ സാം​​​സ്‌​​​കാ​​​രി​​​ക ആ​​​ചാ​​​ര്യ​​​നു​​​മാ​​​യി. 75 വ​​​ര്‍ഷം ഡ​​​ല്‍ഹി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ് അ​​​വി​​​ട​​​ത്തെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ കാ​​​ര​​​ണ​​​വ​​​രാ​​​യി ജീ​​​വി​​​ച്ച​​​പ്പോ​​​ഴും ദീ​​​പി​​​ക​​​യോ​​​ടു​​​ള്ള ക​​​ട​​​പ്പാ​​​ടും ബ​​​ന്ധ​​​വും അ​​​ദ്ദേ​​​ഹം തു​​​ട​​​ര്‍ന്നു.

എ​​​ഴു​​​തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ല്ലാ ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ​​​യും ര​​​ണ്ടു കോ​​​പ്പി​​​ക​​​ള്‍ ഓം​​​ചേ​​​രി മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ കോ​​​ട്ട​​​യം ദീ​​​പി​​​ക​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. ഒ​​​രു കോ​​​പ്പി അ​​​താ​​​ത് കാ​​​ല​​​ത്തെ ദീ​​​പി​​​ക പ​​​ത്രാ​​​ധി​​​പ​​​ര്‍ക്ക്. ഒ​​​രെ​​​ണ്ണം പു​​​സ്ത​​​ക പ​​​രി​​​ച​​​യ​​​കോ​​​ള​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​ണ്‍ഡേ ദീ​​​പി​​​ക എ​​​ഡി​​​റ്റ​​​ര്‍ക്ക്.