ആത്മകഥാ വിവാദം: ഇ.പി. ജയരാജന്റെ മൊഴിയെടുത്തു
Friday, November 22, 2024 2:48 AM IST
കണ്ണൂർ: "കട്ടൻ ചായയും പരിപ്പുവടയും എന്ന ആത്മകഥാ വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ മൊഴിയെടുത്തു. ഇന്നലെ രാത്രി അരോളിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
പുസ്തക പ്രകാശനത്തിനായി കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്നാണു പ്രസാധകരായ ഡിസി ബുക്സ് അധികൃതർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
ഇക്കാര്യം ഇപി. നിഷേധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, പുസ്തകത്തിൽ താൻ എഴുതാത്ത ചില കാര്യങ്ങൾ കൃത്രിമമായി ചേർത്തതായി ഇ.പി. ജയരാജൻ മൊഴി നൽകിയിട്ടുണ്ട്.