വീണുടഞ്ഞല്ലോ സ്വപ്‌നങ്ങളുടെ കൂട്ട്!
വീണുടഞ്ഞല്ലോ സ്വപ്‌നങ്ങളുടെ കൂട്ട്!
Sunday, August 4, 2024 1:34 AM IST
മേ​പ്പാ​ടി: എ​ന്‍റെ കൊ​ട്ടാ​രം അ​വ​ന്‍ മ​റി​ച്ചി​ട്ടു...! ക്ലാ​സ് മു​റി​യി​ല്‍ പേ​പ്പ​ര്‍ ഗ്ലാ​സു​ക​ള്‍ ഒ​ന്നി​നു മു​ക​ളി​ല്‍ ഒ​ന്നാ​യി ക്ര​മ​ത്തി​ല്‍ അ​ട​ക്കി​വ​ച്ച് നി​ര്‍മി​ച്ച ‘കൊ​ട്ടാ​രം’ മ​റ്റൊ​രു കു​ട്ടി​യു​ടെ കൈ​ത​ട്ടി മ​റി​ഞ്ഞു വീ​ണ​പ്പോ​ഴാ​ണ് നി​ഷ്‌​ക​ള​ങ്ക​മാ​യ ക​ര​ച്ചി​ലോ​ടെ നാ​ലാം ക്ലാ​സു​കാ​ര​ന്‍ സി​റാ​സി​ന്‍റെ പ​രി​ഭ​വം.

അ​മ്മ റ​മീ​ന​യും സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രു​മെ​ല്ലാം സ്‌​നേ​ഹ​വാ​യ്‌​പോ​ടെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ന​മു​ക്കു മ​റ്റൊ​രു കൊ​ട്ടാ​ര​മു​ണ്ടാ​ക്കാം മോ​നേ... എ​ന്നു പ​റ​ഞ്ഞ് പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

അ​പ്പോ​ഴും സി​റാ​സി​ന്‍റെ ഉ​ള്ളു പി​ട​യു​ന്ന​ത് അ​വ​ര​റി​യു​ന്നു​ണ്ട്... ചൂ​ര​ല്‍മ​ല​യി​ലെ ഉ​രു​ള്‍പൊ​ട്ട​ലി​നെ​ത്തു​ട​ര്‍ന്നു മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ കു​ട്ടി​ക​ള്‍ക്ക് ഉ​ല്ലാ​സ​ത്തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക്ലാ​സ് മു​റി​യി​ലാ​ണ് സി​റാ​സി​നെ ക​ണ്ടു​മു​ട്ടി​യ​ത്.

വെ​ള്ളാ​ര്‍മ​ല ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ഇ​തു​പോ​ലൊ​രു ക്ലാ​സ് മു​റി​യി​ല്‍ അ​വ​നൊ​പ്പം പ​ഠി​ച്ച, ക​ളി​ച്ച, സ്‌​നേ​ഹി​ച്ച, ഒ​രു​മി​ച്ചു നി​റ​മു​ള്ള കൊ​ച്ചു​സ്വ​പ്‌​ന​ങ്ങ​ളു​ടെ കൊ​ട്ടാ​ര​ങ്ങ​ളൊ​രു​ക്കാ​ന്‍ കൈ​കോ​ര്‍ത്ത ആ ​അ​ഞ്ചു പേ​ര്‍ ഇ​ന്ന് സി​റാ​സി​നൊ​പ്പ​മി​ല്ല. റ​സ​ല്‍, ആ​ഷ്മി​ല്‍, ഇ​ഷാ​ന്‍, നി​വേ​ദ്, അ​ബി​യ​ത്ത്...!! വി​ളി​ച്ചാ​ല്‍ വി​ളി കേ​ള്‍ക്കാ​ത്ത ലോ​ക​ത്തേ​ക്ക് അ​വ​രെ ഇ​രു​ളെ​ടു​ത്തു മ​റ​ഞ്ഞു.


സ​ഹ​പാ​ഠി​ക​ളാ​യ അ​ഞ്ചു പേ​ര്‍ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ന​ഷ്ട​മാ​യ​തി​ന്‍റെ സ​ങ്ക​ടം അ​ട​ക്കി​വ​യ്ക്കാ​ന്‍ ഈ ​നാ​ലാം ക്ലാ​സു​കാ​ര​ന്‍ ന​ന്നേ പാ​ടു​പെ​ടു​ന്നു​ണ്ട്. ത​നി​ക്കേ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു അ​വ​രെ​ന്നു സി​റാ​സ്.

നി​വേ​ദി​ന്‍റെ അഛ​ന്‍ ഓ​ടി​ക്കു​ന്ന ജീ​പ്പി​ലാ​യി​രു​ന്നു സി​റാ​സി​ന്‍റെ​യും നി​വേ​ദി​ന്‍റെ​യും സ്‌​കൂ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ള്‍. മ​നോ​ഹ​ര​മാ​യ ചൂ​ര​ല്‍മ​ല​യു​ടെ ച​രി​വു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര, ക്ലാ​സ് മു​റി​ക​ളും പു​റ​ത്തു​മു​ള്ള സൗ​ഹൃ​ദ​നി​മി​ഷ​ങ്ങ​ള്‍ എ​ല്ലാം അ​വ​രെ അ​ത്ര​മേ​ല്‍ പ്രി​യ​പ്പെ​ട്ട​വ​രാ​ക്കി. നി​വേ​ദി​ന്‍റെ അഛ​നും ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.