തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം സ​ന്പൂ​ർ​ണ പ​രാ​ജ​യ​ത്തി​ലേ​ക്ക്. പി​ഞ്ചു​കു​ട്ടി​ക​ളും വൃ​ദ്ധ​രു​മ​ട​ക്കം ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മേ​യ് 31 വ​രെ 1.26 ല​ക്ഷം പേ​ർ നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. ജ​നു​വ​രി മു​ത​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ 26 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 16 പേ​രാ​ണ് പേവി​ഷ​ബാ​ധ​മൂ​ലം മ​രി​ച്ച​ത്. 2016 മു​ത​ൽ 2024 ജൂ​ണ്‍ വ​രെ സം​സ്ഥാ​ന​ത്ത് പേ ​വി​ഷ​ബാ​ധ മൂ​ലം 114 പേ​ർ മ​രി​ച്ച​താ​യി ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക​​​ഴി​​​ഞ്ഞ എ​​​ട്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 15.49 ല​​​ക്ഷം പേ​​​ർ തെരുവു നായ്ക്കളുടെ ക​​​ടി​​​യേ​​​റ്റ് വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ തേ​​​ടി. ഓ​​​രോ വ​​​ർ​​​ഷം ക​​​ഴി​​​യും തോ​​​റും നാ​​​യകളുടെ ക​​​ടി​​​യേ​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്.

തെ​​​രു​​​വുനാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് അ​​​ട​​​ക്കം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഇ​​​വ​​​രെ​​​ക്കൊ​​​ണ്ടു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത്. തെ​​​രു​​​വുനാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത എം.​​​ബി. രാ​​​ജേ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും പ്ര​​​ഖ്യാ​​​പ​​​നം വാ​​​ക്കു​​​ക​​​ളി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങി.


2017ൽ 1. 35 ​​​ല​​​ക്ഷം പേ​​​ർ​​​ക്കാ​​​ണ് തെരുവുനായകളുടെ ക​​​ടി​​​യേ​​​റ്റ​​​തെ​​​ങ്കി​​​ൽ 2018ൽ ​​​ഇ​​​ത് 1. 48 ല​​​ക്ഷ​​​മാ​​​യും 2019ൽ 1. 61 ​​​ല​​​ക്ഷ​​​മാ​​​യും ഉ​​​യ​​​ർ​​​ന്നു. 2021ൽ 2.21 ​​​ല​​​ക്ഷം പേ​​​ർ​​​ക്കും 2022ൽ 2.88 ​​​ല​​​ക്ഷം പേ​​​ർ​​​ക്കും തെരുവുനാ​​​യകളുടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു. 2023 എ​​​ത്തി​​​യ​​​പ്പോ​​​ഴേക്കും നായക ളുടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​യാ​​​യി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 3.06 ല​​​ക്ഷം പേ​​​ർ​​​ക്കാ​​​ണ് നായകളുടെ ക​​​ടി​​​യേ​​​റ്റ​​​ത്.

ഒ​​​രു​​​മാ​​​സം ശ​​​രാ​​​ശ​​​രി മൂ​​​ന്നു​​​പേ​​​രെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ പേ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ് മ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ഗു​​​രു​​​ത​​​ര സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും പേ ​​​വി​​​ഷ ബാ​​​ധ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ക്സി​​​ൻ ആ​​​വ​​​ശ്യ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഏ​​​റെ ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു.

ഇ​​​റ​​​ച്ചിമാ​​​ലി​​​ന്യം അ​​​ട​​​ക്ക​​​മു​​​ള്ള​​​വ റോ​​​ഡു​​​ക​​​ളി​​​ൽ ത​​​ള്ളു​​​ന്ന​​​തും തെ​​​രു​​​വു​​​നാ​​​യകളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കാ​​​നും ഇ​​​വ കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​ക​​​ളാ​​​കാ​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.