സെറ്റെന്ന് സർക്കാർ; ബാനര്‍പോലും സെറ്റായില്ലെന്ന് അധ്യാപക സംഘടനകള്‍
സെറ്റെന്ന് സർക്കാർ; ബാനര്‍പോലും സെറ്റായില്ലെന്ന്  അധ്യാപക സംഘടനകള്‍
Thursday, May 30, 2024 12:48 AM IST
ബെ​ന്നി ചി​റ​യി​ൽ

ച​ങ്ങ​നാ​ശേ​രി: സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ ബാ​ന​റി​ലെ ഇ​പ്രാ​വ​ശ്യ​ത്തെ ലോ​ഗോ എ​ല്ലാം സെ​റ്റ്. എ​ന്നാ​ൽ ബാ​ന​ർ ഉ​ൾ​പ്പെ​ടെ ഒ​ന്നും ഇ​തു​വ​രെ സെ​റ്റാ​യി​ട്ടി​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ പേ​രി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വ ബാ​ന​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. 2024ലെ ​വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ പ്ര​കാ​രം ജൂ​ണ്‍ മൂ​ന്നി​നാ​ണ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ള്‍​ക്കു മു​മ്പി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള ഈ ​ബാ​ന​ര്‍ ബി​ആ​ര്‍​സി​വ​ഴി എ​ത്തു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും എ​ത്തു​ന്ന സൂ​ച​ന​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ സ്‌​കൂ​ളു​ക​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ പ്രി​ന്‍റ് ചെ​യ്തു പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ടി വ​ന്നേ​ക്കും.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ബാ​ന​ർ ന​ല്‍​കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് എ​ത്താ​തി​രു​ന്ന​തു​മൂ​ലം സ്‌​കൂ​ളു​ക​ള്‍​ത​ന്നെ പ്രി​ന്‍റ് ചെ​യ്താ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ഇ​പ്രാ​വ​ശ്യം മാ​റ്റം​വ​രു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും എ​ത്തി​യി​ട്ടി​ല്ല.

സ്‌​കൂ​ളു​ക​ളി​ല്‍ യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. എ​ല്‍​പി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കു​ള്ള യൂ​ണി​ഫോ​മി​ല്‍ ചി​ല സ്‌​കൂ​ളു​ക​ളി​ല്‍ ടോ​പ്പു​മാ​ത്ര​വും മ​റ്റ് ചി​ല സ്‌​കൂ​ളു​ക​ള്‍ ബോ​ട്ടം മാ​ത്ര​വു​മേ വി​ത​ര​ണം ചെ​യ്യാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ളു.

2023മേ​യ് 31ലെ ​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​രം ബി​എ​സ്എ​ൻ​എ​ല്‍ ഫോ​ണ്‍ ക​ണ​ക്‌​ഷ​നു​ക​ള്‍ വിഛേ​ദി​ച്ച് സ്‌​കൂ​ളു​ക​ളി​ല്‍ കെ ​ഫോ​ണ്‍ എ​ടു​ത്തെ​ങ്കി​ലും മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പു​തി​യ ഫോ​ണ്‍ സം​വി​ധാ​നം റേ​ഞ്ച് ഔ​ട്ടാ​ണെ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.