മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പോലീസ്
Thursday, May 30, 2024 12:48 AM IST
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയില്‍ മത്സ്യ ഉത്പന്ന കയറ്റുമതിക്കാരനെക്കൊണ്ടു ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ നിക്ഷേപം ചെയ്യിപ്പിച്ചത് ആസൂത്രിതമായ തട്ടിപ്പാണെന്ന് പോലീസ് ഹൈക്കോടതിയില്‍.
ഏഴു കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കുമുതലും ലാഭവിഹിതവും നല്‍കിയില്ലെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയില്‍ കേസെടുത്ത മരട് സിഐ ജി.പി. സജുകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ നിര്‍മാതാവ് ബാബു ഷാഹിര്‍, മകനും നടനുമായ സൗബിന് ഷാഹിര്‍, നിര്‍മാണ പങ്കാളി ഷോണ്‍ ആന്റണി എന്നിവരാണു പ്രതികള്‍.