പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, May 30, 2024 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു . പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ അ​​​ഡ്മി​​​ഷ​​​ൻ ഗേ​​​റ്റ് വേ ​​​ആ​​​യ www.admission.dge.kerala. gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ Click for Higher Secondary Admission എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് Candidate Login എ​​​ന്ന​​​തി​​​ലൂ​​​ടെ ലോ​​​ഗി​​​ൻ ചെ​​​യ്ത് കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ Trial Results എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ട്ര​​​യ​​​ൽ റി​​​സ​​ൽ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കാം.

ട്ര​​​യ​​​ൽ റി​​​സ​​ൽ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ ഹെ​​​ൽ​​​പ്പ് ഡെ​​​സ്ക്കു​​​ക​​​ളി​​​ൽ​​നി​​​ന്നു തേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

ജൂ​​​ണ്‍ അ​​​ഞ്ചി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ സാ​​​ധ്യ​​​താ ലി​​​സ്റ്റ് മാ​​​ത്ര​​​മാ​​​ണ് ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ട്ര​​​യ​​​ൽ റി​​​സ​​​ൽ​​​ട്ട് പ്ര​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രു സ്കൂ​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​നാ​​​കി​​​ല്ല . എ​​​ന്നാ​​​ൽ, അ​​​പേ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ തെ​​​റ്റു​​​ക​​​ൾ ക​​​ട​​​ന്നു​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ തി​​​രു​​​ത്താ​​​നു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​ണ് ഈ ​​​ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ്. കൂ​​​ടാ​​​തെ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യോ പു​​​തി​​​യ​​​വ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യോ ചെ​​​യ്യാം. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് 31ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണു സ​​​മ​​​യം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.