ന​ഴ്സിം​ഗ് പ്ര​വേ​ശ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ തു​ട​രാ​ൻ തീ​രു​മാ​നം
ന​ഴ്സിം​ഗ് പ്ര​വേ​ശ​നം  ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ  തു​ട​രാ​ൻ തീ​രു​മാ​നം
Wednesday, May 29, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ​​​പ്പോ​​​ലെ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നം. ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നത്തിന് ഉ​​​റ​​​പ്പു ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലാ​​​കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ്രൈ​​​വ​​​റ്റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ജി​​​എ​​​സ്ടി വി​​​ഷ​​​യ​​​ത്തി​​​ലും അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ കാ​​​ര്യ​​​ത്തി​​​ലും മാ​​​നേ​​​ജ്മെ​​​ന്‍റ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി ഇ​​​ന്ന് ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി യോ​​​ഗ​​​വും ഉ​​​ണ്ട്. ഈ ​​​യോ​​​ഗ​​​ത്തി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. ക​​​ഴി​​​ഞ്ഞയാ​​​ഴ്ച ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ ച​​​ർ​​​ച്ച ന​​​ട​​​ത്തി ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.