ഹരിശ്രീ ജയരാജ് അന്തരിച്ചു
ഹരിശ്രീ ജയരാജ് അന്തരിച്ചു
Wednesday, May 29, 2024 1:43 AM IST
ആ​​ലു​​വ: സി​​നി​​മാ പി​​ന്ന​​ണി ഗാ​​യ​​ക​​ൻ അ​​ശോ​​ക​​പു​​രം മ​​ന​​ക്ക​​പ്പ​​ടി ജ​​യ​​ഭ​​വ​​നി​​ൽ (കൃ​​ഷ്ണ​​കൃ​​പ) ഹ​​രി​​ശ്രീ ജ​​യ​​രാ​​ജ് (54) അ​​ന്ത​​രി​​ച്ചു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ച​​ര​​യോ​​ടെ വീ​​ട്ടി​​ൽ വ​​ച്ച് നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ശോ​​ക​​പു​​രം കാ​​ർ​​മ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ന​​ട​​ത്തി. ഗാ​​യ​​ക​​ൻ അ​​ഫ്സ​​ൽ അ​​ട​​ക്കം നി​​ര​​വ​​ധി ഗാ​​യ​​ക​​രും മി​​മി​​ക്രി ക​​ലാ​​കാ​​ര​​ന്മാ​​രും ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ അ​​ർ​​പ്പി​​ക്കാ​​ൻ എ​​ത്തി​​യി​​രു​​ന്നു.

മൂ​​ന്നു പ​​തി​​റ്റാ​​ണ്ടോ​​ള​​മാ​​യി സം​​ഗീ​​ത​​മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഹ​​രി​​ശ്രീ ജ​​യ​​രാ​​ജ് ‘കു​​ടും​​ബ​​ശ്രീ ട്രാ​​വ​​ൽ​​സ്’ എ​​ന്ന ചി​​ത്ര​​ത്തി​​ൽ വി​​ജ​​യ് യേ​​ശു​​ദാ​​സ്, ഗ​​ണേ​​ഷ് സു​​ന്ദ​​രം എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ’ത​​പ്പും ത​​കി​​ല​​ടി.....’ എ​​ന്ന ഗാ​​ന​​മാ​​ല​​പി​​ച്ചാ​​ണ് ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​ന​​രം​​ഗ​​ത്തെ​​ത്തി​​യ​​ത്. നൂ​​റോ​​ളം മൊ​​ഴി​​മാ​​റ്റ ചി​​ത്ര​​ങ്ങ​​ളി​​ലും ഗാ​​ന​​മാ​​ല​​പി​​ച്ചു. ക​​ലാ​​ഭ​​വ​​ൻ, ഹ​​രി​​ശ്രീ തു​​ട​​ങ്ങി വി​​വി​​ധ ഗാ​​ന​​മേ​​ള ട്രൂ​​പ്പു​​ക​​ളി​​ലാ​​യി പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ വേ​​ദി​​യി​​ൽ ഗാ​​നം ആ​​ല​​പി​​ച്ചി​​ട്ടു​​ണ്ട്.

ജെ.​​സി. ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ പു​​ര​​സ്കാ​​രം ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി അം​​ഗീ​​കാ​​ര​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. നി​​ര​​വ​​ധി ഭ​​ക്തി, ല​​ളി​​ത​​ഗാ​​ന ആ​​ൽ​​ബ​​ങ്ങ​​ൾ​​ക്ക് സം​​ഗീ​​ത​​സം​​വി​​ധാ​​നം നി​​ർ​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. അ​​ച്ഛ​​ൻ: രാ​​ധാ​​കൃ​​ഷ്ണ പ​​ണി​​ക്ക​​ർ. അ​​മ്മ: ന​​ളി​​നി. ഭാ​​ര്യ: ര​​ശ്മി. മ​​ക​​ൾ: മീ​​നാ​​ക്ഷി (ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​നി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.