ജാ​തീ​യാ​ധി​ക്ഷേ​പം; സ​ത്യ​ഭാ​മ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യ ഉ​ത്ത​ര​വ് നീ​ട്ടി
ജാ​തീ​യാ​ധി​ക്ഷേ​പം;  സ​ത്യ​ഭാ​മ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യ ഉ​ത്ത​ര​വ് നീ​ട്ടി
Tuesday, May 28, 2024 1:28 AM IST
കൊ​​​ച്ചി: ന​​​ര്‍​ത്ത​​​ക​​​ന്‍ ആ​​​ര്‍​എ​​​ല്‍​വി രാ​​​മ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ ജാ​​​തീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ നൃ​​​ത്താ​​​ധ്യാ​​​പി​​​ക സ​​​ത്യ​​​ഭാ​​​മ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തു വി​​​ല​​​ക്കി​​​യ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഹൈ​​​ക്കോ​​​ട​​​തി ഈ ​​​മാ​​​സം 30 വ​​​രെ നീ​​​ട്ടി.

30ന് ​​​ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ബു ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലെ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ​കേ​​​സി​​​ല്‍ സ​​​ത്യ​​​ഭാ​​​മ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ബു​​​വി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

നെ​​​ടു​​​മ​​​ങ്ങാ​​​ട് എ​​​സ്‌​​​സി-​​​എ​​​സ്ടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.