അ​തി​ര​പ്പി​ള്ളി​യി​ൽ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
അ​തി​ര​പ്പി​ള്ളി​യി​ൽ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Tuesday, May 28, 2024 1:28 AM IST
അ​​​തി​​​ര​​​പ്പി​​​ള്ളി: വ​​നം​​വ​​കു​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം സൃ​​ഷ്‌​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. 24 ന്യൂ​​​സ് ചാ​​​ന​​​ൽ പ്രാ​​​ദേ​​​ശി​​​ക​ റി​​​പ്പോ​​​ർ​​​ട്ട​​​ർ റൂ​​​ബി​​​ൻ ലാ​​​ലി​​​നെ​​യാ​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വെ​​​റ്റി​​​ല​​​പ്പാ​​​റ​​​യി​​​ൽ വാ​​​ഹ​​​ന​​​മി​​​ടി​​​ച്ച് കാ​​​ട്ടു​​​പ​​​ന്നി​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​നി​​​ല​​​യി​​​ൽ വ​​​ന​​​ത്തി​​​ലേ​​​ക്കു പോ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ദൃ​​​ശ്യം പ​​​ക​​​ർ​​​ത്താ​​​ൻ എ​​​ത്തി​​​യ റൂ​​​ബി​​​ൻ ലാ​​​ലി​​​നെ സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ത​​​ട​​​ഞ്ഞു.

വ​​​ന​​​ത്തി​​​ന​​​ക​​​ത്ത് അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ക​​​യ​​​റാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞാ​​​ണു ത​​​ട​​​ഞ്ഞ​​​ത്. ഇ​​​തേ​​​ച്ചൊ​​​ല്ലി ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​കു​​​ക​​​യും റൂ​​​ബി​​​ൻ​​​ ലാ​​​ൽ വ​​​ന​​​ത്തി​​​ൽ ക​​​ട​​​ന്ന് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് റൂ​​​ബി​​​ൻ ലാ​​​ലി​​​നെ​​​തി​​​രേ ഫോ​​​റ​​​സ്റ്റ് ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. റൂ​​​ബി​​​ൻ ലാ​​​ലും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് ഇ​​​രു​​​കൂ​​​ട്ട​​​രു​​​ടെ​​​യും പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്തു.

റൂ​​​ബി​​​ൻ ലാ​​​ലി​​​നെ രാ​​​ത്രി​​​ത​​​ന്നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​രാ​​യ ​പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ റൂ​​​ബി​​​ൻ ലാ​​​ലി​​​നെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

അ​​തേ​​സ​​മ​​യം, ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കി​​യാ​​ണ് റൂ​​ബി​​ൻ ലാ​​ലി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​തെ​​ന്ന് സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​രോ​​പി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.