മദ്യനയ വിവാദത്തിൽ എന്നെ വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ കൃത്യമായ അജൻഡ: മന്ത്രി റിയാസ്
മദ്യനയ വിവാദത്തിൽ എന്നെ വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ  കൃത്യമായ അജൻഡ: മന്ത്രി റിയാസ്
Tuesday, May 28, 2024 1:28 AM IST
കോ​​ഴി​​ക്കോ​​ട്: മ​​ദ്യ​​ന​​യ വി​​വാ​​ദ​​ത്തി​​ൽ ത​​ന്നെ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ കൃ​​ത്യ​​മാ​​യ അ​​ജ​​ൻ​​ഡ​​യു​​ണ്ടെ​​ന്ന് ടൂ​​റി​​സം മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ്. കോ​​ഴി​​ക്കോ​​ട്ട് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

“മ​​റ്റൊ​​രു വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ എ​​ന്നെ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ക​​യാ​​ണ്. എ​​ക്സൈ​​സ് മ​​ന്ത്രി​​യും ഞാ​​നും ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​ണ്. സം​​ഭ​​വം വി​​ശ​​ദീ​​ക​​രി​​ച്ച് ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​റും വാ​​ർ​​ത്താ​​ക്കു​​റി​​പ്പ് ഇ​​റ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തൊ​​ക്കെ​​യാ​​യി​​ട്ടും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ഇ​​ത് ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് എ​​ന്താ​​ണെ​​ന്നു മ​​ന​​സി​​ലാ​​കു​​ന്നി​​ല്ല. ഇ​​നി രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ കെ​​എ​​സ്‌​​യു ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യാ​​ണോ അ​​ദ്ദേ​​ഹം ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്നു സം​​ശ​​യം തോ​​ന്നു​​ന്നു.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് എ​​ന്‍റെ പി​​ന്നാ​​ലെ വ​​രു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന് ജ​​ന​​ങ്ങ​​ൾ​​ക്ക​​റി​​യാം. അ​​തി​​ന്‍റെ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ണ്. പി​​ന്നെ അ​​ദ്ദേ​​ഹം എ​​ന്തോ ഹൈ​​ജാ​​ക്കി​​നെ​​ക്കു​​റി​​ച്ച് പ​​റ​​യു​​ന്ന​​ത് കേ​​ട്ടു. ഹൈ​​ജാ​​ക്ക് പ​​ട്ടം ചേ​​രു​​ക പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നു​​ത​​ന്നെ​​യാ​​ണ്.

കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​നൊ​​പ്പ​​വും യു​​ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ർ​​ക്കൊ​​പ്പ​​വും ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലെ​​ല്ലാം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഹൈ​​ജാ​​ക്ക് ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​മ്മ​​ൾ ക​​ണ്ട​​താ​​ണ്.

ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ എ​​ങ്ങ​​നെ​​യാ​​ണോ ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത് അ​​തു​​പോ​​ലെ​​യാ​​ണ് ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​രും എ​​ന്നു ക​​രു​​തി​​യ​​തി​​ന്‍റെ തെ​​റ്റി​​ദ്ധാ​​ര​​ണ​​യി​​ലാ​​ണ് നി​​ഴ​​ൽ മു​​ഖ്യ​​മ​​ന്ത്രി എ​​ന്നു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ളൊ​​ക്കെ കെ. ​​സു​​രേ​​ന്ദ്ര​​ൻ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. എ​​ന്താ​​ണ് ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​ർ, എ​​ന്താ​​ണ് ഇ​​ട​​തു​​പ​​ക്ഷം, എ​​ന്താ​​ണ് സി​​പി​​എം എ​​ന്നൊ​​ക്കെ അ​​ദ്ദേ​​ഹം മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത് ന​​ല്ല​​താ​​ണ്”- മ​​ന്ത്രി റി​​യാ​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.