പുതിയ മ​ദ്യ​ന​യം: സ​ത്യം പു​റ​ത്തുവ​രാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​എം.​ സു​ധീ​ര​ൻ
പുതിയ മ​ദ്യ​ന​യം: സ​ത്യം പു​റ​ത്തുവ​രാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​എം.​ സു​ധീ​ര​ൻ
Tuesday, May 28, 2024 12:39 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ദ്യ​​​​ന​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്നു വ​​​​രു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ത്യം പു​​​​റ​​​​ത്തു വ​​​​രാ​​​​ൻ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ .

അ​​​​തോ​​​​ടൊ​​​​പ്പം യു​​​​ഡി​​​​എ​​​​ഫ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തു​​​​പോ​​​​ലെ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ക​​​​ത്ത​​​​ള​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ക​​​​ള്ള​​​​ക്ക​​​​ളി​​​​ക​​​​ൾ സ​​​​മ​​​​ഗ്ര​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടും.

മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​വും ല​​​​ഭ്യ​​​​ത​​​​യും കു​​​​റ​​​​ച്ചു കൊ​​​​ണ്ടു വ​​​​രാ​​​​ൻ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യ ന​​​​യം കൊ​​​​ണ്ടു വ​​​​രു​​​​മെ​​​​ന്നു പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത ശേ​​​​ഷം മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ജ​​​​ന​​​​വ​​​​ഞ്ച​​​​ന​​​​യാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​ത്.

പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് 29 ബാ​​​​റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​പ്പോ​​​​ൾ 920നു​​​​മേ​​​​ൽ ക​​​​വി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. ബെ​​​​വ്കോ​​​​യു​​​​ടെ​​​​യും ക​​​​ണ്‍​സ്യു​​​​മ​​​​ർ​​​​ഫെ​​​​ഡി​​​​ന്‍റെ​​​​യും 306 ഔ​​​​ട്ട്‌​​​​ലെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മെ​​​​യാ​​​​ണി​​​​ത്.

മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി ആ​​​​ലോ​​​​ച​​​​ന​​​​ക​​​​ളും യോ​​​​ഗ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യി​​​​ട്ടും ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ പോ​​​​ലും ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന എ​​​​ക്സൈ​​​​സ്, ടൂ​​​​റി​​​​സം മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണ്.

കേ​​​​ര​​​​ളീ​​​​യ സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ​​​​യും സ​​​​ർ​​​​വനാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം സ​​​​ന്പൂ​​​​ർ​​​​ണ​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ർ​​​​ജ​​​​വം കാ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സു​​​​ധീ​​​​ര​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.