കോ​മി​ക് സ്ട്രി​പ് ഒ​രു​ക്കി; റോ​ഷ്‌​ന​യ്ക്കു ലോ​ക റിക്കാ​ര്‍​ഡ്
കോ​മി​ക് സ്ട്രി​പ് ഒ​രു​ക്കി;  റോ​ഷ്‌​ന​യ്ക്കു ലോ​ക റിക്കാ​ര്‍​ഡ്
Saturday, April 13, 2024 1:21 AM IST
കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദൈ​​​ര്‍​ഘ്യ​​​മേ​​​റി​​​യ കോ​​​മി​​​ക് സ്ട്രി​​​പ് സൃ​​​ഷ്‌​​ടി​​​ച്ച് ര​​​ണ്ടു​​ത​​​വ​​​ണ ലോ​​​ക റി​​​ക്കാ​​​ര്‍​ഡ് മ​​റി​​ക​​ട​​ന്ന് ​മ​​​ല​​​യാ​​​ളി യു​​​വ​​​തി. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി റോ​​​ഷ്‌​​​ന​​​യാ​​​ണ് 430 മീ​​​റ്റ​​​റു​​​ള്ള കോ​​​മി​​​ക് സ്ട്രി​​​പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

കു​​​ത്ത​​​ബ് മി​​​നാ​​​റി​​​ന്‍റെ ഉ​​​യ​​​ര​​​ത്തേ​​​ക്കാ​​​ള്‍ ആ​​​റു മ​​​ട​​​ങ്ങ് നീ​​​ള​​​മു​​​ള്ള കോ​​​മി​​​ക് സ്ട്രി​​​പ്പി​​​ന് 1250 ക​​​ട​​​ലാ​​​സ് ക​​​ഷ​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു. 200 പേ​​​ന​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​തു വ​​​ര​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പേ​​​ന സൃ​​​ഷ്‌​​ടി​​​ച്ച് ഗി​​​ന്ന​​​സ് ബു​​​ക്കി​​​ല്‍ ഇ​​​ടം നേ​​​ടി​​​യ മു​​​ഹ​​​മ്മ​​​ദ് ദി​​​ലീ​​​പി​​​ന്‍റെ മ​​​ക​​​ളാ​​​ണ് പ​​തി​​നെ​​ട്ടു​​കാ​​​രി​​​യാ​​​യ റോ​​​ഷ്‌​​​ന. നേ​​​ര​​​ത്തേ ഈ​​​ഫ​​​ല്‍ ട​​​വ​​​റി​​​നേ​​​ക്കാ​​​ള്‍ 100 മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തോ​​​ളം (404 മീ​​​റ്റ​​​ര്‍) നീ​​​ള​​​ത്തി​​​ലു​​​ള്ള കോ​​​മി​​​ക് സ്ട്രി​​​പ് ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി​​​രു​​​ന്നു റോ​​​ഷ്‌​​​ന​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള ആ​​​ദ്യ ലോ​​​ക റി​​​ക്കാ​​​ര്‍​ഡ്.

റോ​​​ഷ്‌​​​ന​​​യു​​​ടെ വി​​​ജ​​​യ​​​ക​​​ഥ ഹി​​​സ്റ്റ​​​റി ടി​​​വി1 ലെ ​​​ഓ​​​മൈ​​​ജി! യേ ​​​മേ​​​രാ ഇ​​​ന്ത്യ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ 15ന് ​​​രാ​​​ത്രി എ​​​ട്ടി​​​ന് സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.