കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി.കെ. ബിജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
Friday, April 12, 2024 2:08 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പി.കെ. ബിജുവിനെ ഇഡി ചോദ്യം ചെയ്തു വിട്ടയച്ചു.
ഇതു മൂന്നാം തവണയാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയതായി ബിജു പ്രതികരിച്ചു. കഴിഞ്ഞ രണ്ടു തവണയായി 15 മണിക്കൂറിലേറെ ഇഡി ബിജുവിനെ ചോദ്യം ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതി സതീഷില്‍നിന്ന് ബിജു പണം വാങ്ങിയിരുന്നു. ബിജു ഇക്കാര്യം ഇഡിയോട് സമ്മതിച്ചതായാണു വിവരം. എന്നാല്‍ സതീഷിനെ അറിയില്ലെന്ന നിലപാടിലാണ് ബിജു.
ബാങ്കിലെ തട്ടിപ്പില്‍ ബിജുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങളും ഇഡി ചോദിച്ചറിഞ്ഞു.