ഡിവൈഎഫ്ഐ പോഷകസംഘടനയല്ല: എം.വി. ഗോവിന്ദന്
Friday, April 12, 2024 2:08 AM IST
കണ്ണൂര്‍: പാനൂര്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മറുപടി പറയേണ്ടതു ഡിവൈഎഫ്ഐ ആണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണ്. പാര്‍ട്ടിക്കു ബോംബുണ്ടാക്കേണ്ട കാര്യമില്ല. ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷകസംഘടനയല്ല. സിപിഎമ്മിന് അങ്ങനെയാരു സംവിധാനമില്ല.
യുവജനസംഘടനയില്‍ സിപിഎം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പോഷകസംഘടനയില്ല. അതു കോണ്‍ഗ്രസിന്റെ സംവിധാനമാണ്. പാനൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ പങ്കുചേരാന്‍ പാര്‍ട്ടിക്കു നേരമില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.