വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ ക​വാ​ട​ത്തി​ൽ പ്ര​ക്ഷോ​ഭ​ത്തി​ര​യേ​റ്റം
വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ ക​വാ​ട​ത്തി​ൽ പ്ര​ക്ഷോ​ഭ​ത്തി​ര​യേ​റ്റം
Saturday, March 2, 2024 12:54 AM IST
ക​ൽ​പ്പ​റ്റ: സി​ദ്ധാ​ർ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​ക്കാ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ​ര രം​ഗ​ത്ത്. സ​ർ​വ​ക​ലാ​ശാ​ലാ ക​വാ​ട​ത്തോ​ടു​ചേ​ർ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന റി​ലേ നി​രാ​ഹാ​ര സ​മ​രം ര​ണ്ടു ദി​വ​സം പി​ന്നി​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​തം ഗോ​കു​ൽ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മ​രം. എ​ബി​വി​പി​യു​ടെ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​മാ​പി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മ​ൽ മ​നോ​ജ്, വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ഡീ​നി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ക​വാ​ട പ​ര​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, നേ​താ​ക്ക​ളാ​യ അ​രു​ണ്‍ ദേ​വ്, ല​യ​ണ​ൽ മാ​ത്യു, ലി​നീ​ഷ്, ഡി​ന്‍റോ ജോ​സ്, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, മു​ത്ത​ലി​ബ് പ​ഞ്ചാ​ര, അ​നീ​ഷ് റാ​ട്ട​ക്കു​ണ്ട്, സു​ക​ന്യ ഹാ​ഷിം, ജി​നു കോ​ളി​യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ന്ന​ലെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ള​ജ് ഡീ​നി​നെ​യും പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. മാ​ർ​ച്ച് സ​ർ​വ​ക​ലാ​ശാ​ലാ ക​വാ​ട പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. പാ​ർ​ട്ടി ഉ​ത്ത​ര​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഫു​ൽ​കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ, പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​സ​ദാ​ന​ന്ദ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, പി.​ജി. ആ​ന​ന്ദ്കു​മാ​ർ, സി​ന്ധു ഐ​ര​വീ​ട്ടി​ൽ, എം.​ബി. ഋ​ഷി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പൂ​ക്കോ​ട് കോ​ള​ജ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​ർ​ച്ച് ന​ട​ത്തും. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലേ​ക്കു​ള്ള റോ​ഡ് പ​രി​സ​ര​ത്ത് രാ​വി​ലെ 10ന് ​മാ​ർ​ച്ച് ആ​രം​ഭി​ക്കും. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

പാ​ർ​ട്ടി സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് തേ​ച്ചു​മാ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ആ​രോ​പി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.