ലോ​കാ​യു​ക്ത ഫ​യ​ലി​ൽ അ​ന്ത​ർ​ധാ​ര വി​വാ​ദം
ലോ​കാ​യു​ക്ത ഫ​യ​ലി​ൽ അ​ന്ത​ർ​ധാ​ര വി​വാ​ദം
Friday, March 1, 2024 2:28 AM IST
കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ചി​​​റ​​​ക​​​രി​​​ഞ്ഞ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന് രാഷ്‌ട്ര പ​​​തിയു​​​ടെ അ​​​നു​​​മ​​​തി വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ബി​​​ജെ​​​പി-സി​​​പി​​​എം അ​​​ന്ത​​​ർ​​​ധാ​​​ര​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​ക്കി പ്ര​​​തി​​​പ​​​ക്ഷം.

ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നും സം​​​സ്ഥാ​​​ന​​​ത്തെ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​നും ത​​​മ്മി​​​ൽ അ​​​ന്ത​​​ർ​​​ധാ​​​ര​​​യു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ചാ​​​ൻ​​​സ​​​ല​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു​​​ക​​​യു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ൾ അ​​​ട​​​ക്കം മൂ​​​ന്നെ​​​ണ്ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ലെ​​​ന്ന പ​​​ത്ര​​​ക്കു​​​റി​​​പ്പു രാ​​​ജ്ഭ​​​വ​​​നും പു​​​റ​​​ത്തി​​​റ​​​ക്കി. രാഷ്‌ട്രപ​​​തിഭ​​​വ​​​നി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച അ​​​റി​​​യി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജ്ഭ​​​വ​​​ൻ ബി​​​ല്ലു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത​​​ത്രേ.
അ​​​ന്ത​​​ർ​​​ധാ​​​ര വി​​​വാ​​​ദം ബി​​​ജെ​​​പി കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തെ പ്ര​​​ധാ​​​ന​​​മാ​​​യും പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി പ്ര​​​തി​​​പ​​​ക്ഷം തൊ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് മ​​​റ്റു മൂ​​​ന്നു ബി​​​ല്ലു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​രു​​​ന്നു. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ത​​​ട​​​ഞ്ഞുവ​​​ച്ച ബി​​​ല്ലു​​​ക​​​ളി​​​ൽ രാഷ്‌ട്രപ​​​തിമാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണു കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ ഒ​​​രേ​​​സ​​​മ​​​യം പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ക​​​രു​​​ത്താ​​​യ​​​ത്.

രാഷ്‌ട്രപ​​​തിയു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് അ​​​യ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യ​​​ത് കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​ന്ത​​​ർ​​​ധാ​​​ര​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. ​​​സ​​​തീ​​​ശ​​​നാ​​​ണ് ആ​​​ദ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. പി​​​ന്നാ​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾകൂ​​​ടി ഏ​​​റ്റു​​​പി​​​ടി​​​ച്ച​​​തോ​​​ടെ വി​​​വാ​​​ദം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ത​​​ന്നെ ച​​​ർ​​​ച്ചാവി​​​ഷ​​​യ​​​മാ​​​യി. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ടി​​​വാ​​​തി​​​ൽക്ക​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കേ​​​യാ​​​ണ് വി​​​വാ​​​ദം ക​​​ടു​​​ത്ത​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് വി​​​വാ​​​ദം ത​​​ണു​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി കേ​​​ന്ദ്ര നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ ബി​​​ല്ലു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ഇ​​​ല്ലെ​​​ന്ന അ​​​റി​​​യി​​​പ്പ് രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത​​​ത്രേ.

എ​​​ന്നാ​​​ൽ, ഗ​​​വ​​​ർ​​​ണ​​​ർ ത​​​ട​​​ഞ്ഞു​​​വ​​​ച്ച ബി​​​ൽ രാഷ്‌ട്രപ​​​തി അം​​​ഗീ​​​ക​​​രി​​​ച്ച​​​തു കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​യ​​​മ പോരാ​​​ട്ട​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ഇ​​​ട​​​തു നേ​​​തൃ​​​ത്വ​​​വും ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ ഏ​​​റെ നാ​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രു​​​ന്ന ബി​​​ൽ രാഷ്‌ട്രപ​​​തിഅം​​​ഗീ​​​ക​​​രി​​​ച്ച​​​ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്ന വാ​​​ദ​​​വു​​​മാ​​​യി നി​​​യ​​​മ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്ത​​​ന്നെ രം​​​ഗ​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട മാ​​​സ​​​പ്പ​​​ടി വി​​​വാ​​​ദ​​​ത്തി​​​ലും സി​​​പി​​​എം-ബി​​​ജെ​​​പി അ​​​ന്ത​​​ർ​​​ധാ​​​ര​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കെഎ​​​സ്ഐ​​​ഡി​​​സി വി​​​വാ​​​ദ ക​​​രി​​​മ​​​ണ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽ ഷെ​​​യ​​​ർ എ​​​ടു​​​ത്ത​​​തും സി​​​എം​​​ആ​​​ർ​​​എ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ളു​​​ടെ ബം​​​ഗളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള എ​​​ക്സാ​​​ലോ​​​ജി​​​ക് സൊ​​​ലൂഷ​​​ൻ​​​സി​​​ന് മാ​​​സ​​​പ്പ​​​ടി ന​​​ൽ​​​കി​​​യ​​​തും 2021ൽ ​​​കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഇ​​​ഡി അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം നി​​​ല​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​ർ​​​ധാ​​​ര ശ​​​ക്ത​​​മാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന സീ​​​രി​​​യ​​​സ് ഫ്രോ​​​ഡ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഓ​​​ഫീസി​​​ന്‍റെ (എ​​​സ്എ​​​ഫ്ഐ​​​ഒ) അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യും പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

ലോ​​​കാ​​​യു​​​ക്ത ഫ​​​യ​​​ൽ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നും വേ​​​ദി​​​യാ​​​കും

രാഷ്‌ട്രപ​​​തി ഒ​​​പ്പി​​​ട്ട​​​തോ​​​ടെ നി​​​യ​​​മം പാ​​​സാ​​​കു​​​മെ​​​ങ്കി​​​ലും നി​​​യ​​​മ​​​സാ​​​ധു​​​ത​​​യെ​​​ച്ചൊ​​​ല്ലി നി​​​യ​​​മപോരാ​​​ട്ട​​​ത്തി​​​നു വേ​​​ദി​​​യാ​​​കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും ഉ​​​റ​​​പ്പാ​​​യി. ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പ​​​ലേ​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നി​​​യ​​​മ​​​സ​​​ഭ​​​യും മ​​​റ്റു​​​മെ​​​ത്തു​​​ന്ന​​​ത് ഫ​​​ല​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ഴി​​​മ​​​തി​​​യി​​​ൽ അ​​​ർ​​​ധജുഡീ​​​ഷ​​​ൽ അ​​​ധി​​​കാ​​​ര​​​മു​​​ള്ള ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നുക​​​യ​​​റ്റ​​​മാ​​​യി ക​​​ണ്ടാ​​​ണ് നി​​​യ​​​മ പോരാ​​​ട്ട​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ർ​​​വ​​​ചി​​​ക്കു​​​ന്ന ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൻ​​​മേ​​​ലു​​​ള്ള എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ ക​​​ട​​​ന്നുക​​​യ​​​റ്റ​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ചാ​​​ണു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.