ആവേശം, കളര്‍ഫുള്‍... കൊച്ചിക്കാര്‍ കപ്പിനരികെ
ആവേശം, കളര്‍ഫുള്‍... കൊച്ചിക്കാര്‍ കപ്പിനരികെ
Friday, March 1, 2024 2:28 AM IST
കോ​ട്ട​യം: യു​വ​ത്വ​ത്തി​ന്‍റെ തു​ടി​പ്പും ആ​വേ​ശ​വു​മാ​യി എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വം ‘വീ ​ദി പീ​പ്പി​ള്‍ ഓ​ഫ് ഇ​ന്ത്യ ‘അ​ഞ്ചാം ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ കോ​ട്ട​യം ആ​വേ​ശ​ക്കൊടു​മു​ടി​യി​ലാ​ണ്. പാ​ട്ടും നൃ​ത്ത​വു​മാ​യി യു​വ​ത​യു​ടെ ആ​ഘോ​ഷ​മാ​ണെ​ങ്ങും കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ക​ള​ര്‍ ഫു​ള്ളാ​യ കാ​മ്പ​സു​ക​ളും ആ​വേ​ശം നി​റ​ഞ്ഞ വേ​ദി​ക​ളും രാ​ത്രി​യെ പ​ക​ലാ​ക്കി മാ​റ്റു​ക​യാ​ണ്.

നാ​ലാം ദി​നം പി​ന്നി​ടു​മ്പോ​ള്‍ കൊ​ച്ചി​ കോ​ള​ജു​ക​ള്‍ സ​മ്പൂ​ര്‍ണ ആ​ധി​പ​ത്യം തു​ട​രു​ക​യാ​ണ്. 42 പോ​യി​ന്‍റു മാ​യി തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് തു​ട​ക്കം മു​ത​ലു​ള്ള തേ​രോ​ട്ടം തു​ട​രു​ക​യാ​ണ്. 31 പോ​യി​ന്‍റുമാ​യി സെ​ന്‍റ് തെ​രേ​സാ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 24 പോ​യി​ന്‍റ് നേ​ടി തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍എ​ല്‍വി കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

പി​ന്നി​ലാ​യി​രു​ന്ന മു​ന്‍ ചാ​മ്പ്യ​ന്‍മാ​ര്‍ കൂ​ടി​യാ​യ മ​ഹാ​രാ​ജാ​സ് 20 പോ​യി​ന്‍റുമാ​യി നാ​ലാ​മ​തെ​ത്തി. ര​ണ്ടു ദി​വ​സ​ത്തെ മ​ത്സ​ര​ഫ​ല​ങ്ങ​ളാ​ണ് മ​ഹാ​രാ​ജാ​സി​നെ മു​ന്നോ​ട്ടെ​ത്തി​ച്ച​ത്. അ​തി​ഥേ​യ​രാ​യ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് എ​റ​ണാ​കു​ളം കോ​ള​ജു​ക​ള്‍ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തി 13 പോ​യി​ന്‍റുമാ​യി ഏ​ഴാ​മ​തു​ണ്ട്. ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ട്ട​യം കോ​ള​ജ് ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.
കോ​ല്‍ക്ക​ളി​യും ആ​വേ​ശം നി​റ​യു​ന്ന ക​ള​ര്‍ ഫു​ള്‍ മ​ത്സ​ര​മാ​യ ഗ്രൂ​പ്പ് ഡാ​ന്‍സും ഇ​ന്നു വേ​ദി​യി​ലെ​ത്തും. മൂ​ന്നി​നു ക​ലോ​ത്സ​വം സ​മാ​പി​ക്കും. സ​മാ​പ​ന ദി​വ​സം ബാ​ന്‍റ് ഉ​ള്‍പ്പെ​ടെ​യു​ള​ള സം​ഗീ​ത​നി​ശ ഒ​രു​ക്കി​യാ​ണ് ക​ലോ​ത്സ​വ​ത്തെ സം​ഘാ​ട​ക​ര്‍ യാ​ത്ര​യാക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കണ്ണകിയുടെ ചിലമ്പി​ന്‍റെ കഥയാണ്

കോ​ട്ട​യം: ക​ണ്ണ​കി​യു​ടെ ചി​ല​മ്പി​ന്‍റെ ക​ഥ​യാ​ണ് ചി​ല​പ്പ​തി​കാ​രം. ഇ​ള​ങ്കോ അ​ടി​ക​ളു​ടെ ര​ച​ന​യി​ല്‍ സം​ഘ​കാ​ല കൃ​തി​ക​ളി​ല്‍ പ്ര​സി​ദ്ധ​മാ​യ മ​ഹാ​കാ​വ്യം. ക​ണ്ണ​കി​യേ​യും കോ​വി​ല​നേ​യും ഒ​രി​ക്ക​ല്‍ കൂ​ടി ഓ​ര്‍മി​പ്പി​ക്കു​ക​യാ​യി​രു​ന്നു കു​മ​ളി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ നി​ന്നെ​ത്തി​യ അ​ല​ന്‍ സി. ​മെ​യി​ന്‍സ്. നാ​ര​ായ​ണ​പ്പെരുമാ​ളാ​ണ് അ​ല​ന്‍റെ ഗു​രു.

ഇ​ടു​ക്കി പാ​മ്പ​നാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​ന്‍ മെ​യി​ന്‍സി​ന്‍റെയും അ​മ്മ ഇ​ന്ദി​ര​യു​ടെ​യും മാ​തൃ​ഭാ​ഷ​യും ത​മി​ഴ്ത​ന്നെ. ചെ​റു​പ്പം മു​ത​ലേ ത​മി​ഴ് പ​ദ്യ​പാ​രാ​യ​ണം ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന അ​ല​ന്‍ കേ​ര​ള​യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. ക​ലോ​ത്സ​വ​ത്തി​ല്‍ ഈ ​വ​ര്‍ഷം മു​ത​ലാ​ണ് ത​മി​ഴ് പ​ദ്യം ചൊ​ല്ല​ല്‍ ആ​രം​ഭി​ച്ച​ത്. ഹൈ​റേ​ഞ്ചി​ലെ കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍ന്നാ​ണ് മ​ത്സ​ര​ ഇ​ന​മാ​യ​ത്. 40 പേ​രാ​യി​രു​ന്നു മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

അ​രു​ണ്‍ പ​റ​യു​ന്നു; ഐ ​കാ​ന്‍


കോ​ട്ട​യം: യൂ​ട്യൂ​ബ് നോ​ക്കി​യു​ള്ള കു​ച്ചി​പ്പു​ടി പ​ഠ​നം... അ​ഞ്ചു​മാ​സ​ത്തെ ക​ഠി​ന പ​രി​ശ്ര​മം...​ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലും ക​ല​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശ​മാ​ണ് അ​രു​ണി​നെ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. മൂ​ന്നാം ത​വ​ണ​യാ​ണ് എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ​ത്തി​ല്‍ അ​രു​ണ്‍ കു​ച്ചി​പ്പു​ടി​ക്കാ​യി ചി​ല​ങ്ക​യ​ണി​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും അ​രു​ണി​ന് എ ​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു.

അ​ര​ങ്ങി​ല്‍ നി​റ​ഞ്ഞാ​ടു​മ്പോ​ഴും ജീ​വി​ത​ത്തി​ല്‍ മ​റ​ക്കാ​നാ​വാ​ത്ത ദി​ന​രാ​ത്ര​ങ്ങ​ളു​ടെ ക​ഥ പ​റ​യാ​നു​ണ്ട്, അ​രു​ണി​ന്. പ​ല​തൊ​ന്നും അ​റി​യാ​നു​ള്ള പ്രാ​യ​മാ​യി​രു​ന്നി​ല്ല അ​ന്ന്. ര​ണ്ട​ര വ​യ​സി​ല്‍ ബ്ല​ഡ് കാ​ന്‍സ​ര്‍ പി​ടി​പെടു​മ്പോ​ള്‍ എ​ന്താ​കു​മാ​യി​രു​ന്നെ​ന്ന് അ​ച്ഛ​നാ​യ രാ​ജ​നും അ​മ്മ​യാ​യ അ​നി​ത​യ്ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. അ​വി​ട​ന്ന് ആ​റു വ​യ​സു​വ​രെ​യു​ള്ള നെ​ട്ടോ​ട്ടം. വെ​ല്ലു​വി​ളി​യി​ലൂ​ടെ​യു​ള്ള ജീ​വി​ത​മാ​യി​രു​ന്നു അ​രു​ണി​ന്റേ​ത്. കൊ​ല്ലം ആ​ഴി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ പ​ത്ത​നം​തി​ട്ട ചു​ട്ടി​പ്പാ​റ സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി അ​പ്ലൈ​ഡ് സ​യ​ന്‍സി​ലെ അ​വ​സാ​ന വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യാ​ണ്.

ദ​ഫ്മു​ട്ടി​ന്‍റെ താ​ള​പ്പെ​രു​ക്കം


കോ​ട്ട​യം: അ​റ​ബി മ​ല​യാ​ള​ത്തി​ലു​ള്ള പാ​ട്ടും ഇ​മ്പം ചോ​രാ​തെ​യു​ള്ള താ​ള​വും കാ​ണി​ക​ള്‍ക്ക് സം​ഗീ​ത​വി​രു​ന്നാ​ക്കി വേ​ദി ഒ​ന്നി​ലെ ദ​ഫ്മു​ട്ടു​ക​ളി. പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യോ​ടെ ആ​രം​ഭി​ച്ച് മേ​ളം ഒ​ന്നാം​കാ​ലം, ര​ണ്ടാം​കാ​ലം, മൂ​ന്നാം​കാ​ലം എ​ന്നി​ങ്ങ​നെ കൊ​ട്ടി​ക്കേറുന്നു.

സം​ഘ​ത്ത​ല​വ​ന്‍ പാ​ടി​യ പാ​ട്ട് മ​റ്റു ക​ളി​ക്കാ​ര്‍ ചു​വ​ടു​വ​ച്ച് ഏ​റ്റു​പാ​ടി കാ​ണി​ക​ളെ കൈ​യി​ലെ​ടു​ത്തു. രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ആ​ത്മീ​യ​വ​ശ്യ​ത​യും ആ​ക​ര്‍ഷ​ണീ​ത​യു​മു​ണ്ട് ദ​ഫ്മു​ട്ടു​ക​ളി​ക്ക്. ഇ​രു​ന്നും നി​ന്നും ഇ​ട​ത്തും വ​ല​ത്തും മു​ന്നോ​ട്ടും പി​ന്നോ​ട്ടും ചാ​ഞ്ഞും ച​രി​ഞ്ഞു​മു​ള്ള ച​ല​ന​ങ്ങ​ളാ​ണ് ദ​ഫ്മു​ട്ടി​​ന്‍റെ പ്ര​ത്യേ​ക​ത​യും. ച​ടു​ല​മാ​യ ചു​വ​ടു​ക​ള്‍ക്കൊ​പ്പം ദ​ഫി​ല്‍ താ​ളം പി​ടി​ച്ചും ചു​ഴ​റ്റി​യും വീ​ശി​യും ഓ​രോ ദ​ഫ്മു​ട്ടു ടീ​മും പ​ക​ല്‍ച്ചൂടി​ലും കാ​ണി​ക​ളെ പി​ടി​ച്ചി​രു​ത്തി.

ചൂ​ടി​ന് ആ​ശ്വാ​സം ഓ​റ​ഞ്ച് മ​ധു​രം


കോ​ട്ട​യം: മ​ത്സ​ര​ച്ചൂടി​നൊ​പ്പം ക​ലോ​ത്സ​വച്ചൂടും കൂ​ടി​യ​തോ​ടെ ആ​ശ്വാ​സം പ​ക​ര്‍ന്ന് ഓ​റ​ഞ്ച് മ​ധു​രം. ഇ​ന്ന​ലെ വേ​ദി ഒ​ന്നാ​യ സെ​ക്കു​ല​റി​ലാ​ണ് (തി​രു​ന​ക്ക​ര മൈ​താ​നം) സം​ഘാ​ട​ക​ര്‍ സൗ​ജ​ന്യ​മാ​യി ഓ​റ​ഞ്ച് വി​ത​ര​ണം ചെ​യ്ത​ത്. പ​ക​ല്‍ ചൂ​ടേ​റു​ന്ന​ത് ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​സ്വാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ശീ​ത​ള​ പാ​നീ​യ​ങ്ങ​ളു​ടെ ക​ട​ക​ളും ഓ​രോ വേ​ദി​യിലുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.